|    May 28 Sun, 2017 12:27 pm
FLASH NEWS

ഉജാല പദ്ധതി : വ്യാജ വെബ്‌സൈറ്റുകള്‍ക്കെതിരെ ജാഗ്രത പാലിക്കണം

Published : 26th July 2016 | Posted By: sdq

ന്യൂഡല്‍ഹി: ഉന്നത് ജ്യോതി ബൈ അഫോര്‍ഡബിള്‍ എല്‍ഇഡി. ഫോര്‍ ഓള്‍ (ഉജാല) പദ്ധതിയുടെതെന്ന് തെറ്റിദ്ധരിപ്പിച്ച് ചില വെബ്‌സൈറ്റുകള്‍ വഴിവില്‍ക്കുന്ന 9 വാട്ടിന്റെ എല്‍.ഇ.ഡി. ബള്‍ബുകള്‍ വാങ്ങിവഞ്ചിതരാവരുതെന്ന് എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ്‌ലിമിറ്റഡിന്റെ (ഇഇഎസ്എല്‍) മുന്നറിയിപ്പ്
www.philips-led-at-10rs.in, pbs.twimg.com/media/CoGI9txWIAAybuk.jpg എന്നീവെബ്‌സൈറ്റുകളാണ് ഒരു രൂപയ്ക്ക് എല്‍ഇഡി ബള്‍ബ് നല്‍കുമെന്ന്‌വാഗ്ദാനം നല്‍കി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നത്. ഉജാല പദ്ധതിയുടെ ലോഗോയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും ഇവര്‍ പ്രചാരണത്തിനായി ഉപയോഗിക്കുന്നുണ്ട്. ഈ വെബ്‌സൈറ്റുകളുമായി എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ്‌ലിമിറ്റഡിന് യാതൊരു ബന്ധവുമില്ലെന്ന് ഇഇഎസ്എല്‍ മാനേജിങ് ഡയറക്ടര്‍ സൗരഭ്കുമാര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day