|    May 30 Tue, 2017 12:43 am
FLASH NEWS

ഉച്ചവിശ്രമം നല്‍കാത്ത 187 സ്ഥാപനങ്ങളെ പിടികൂടി

Published : 20th September 2016 | Posted By: mi.ptk

ദുബയ്:  കടുത്ത കടുത്ത ചൂട് സമയത്ത് അധികൃതര്‍ അനുവദിച്ച ഉച്ചവിശ്രമം നല്‍കാതെ ജോലിക്കാരെ കൊണ്ട് പണിയെടുപ്പിച്ച 187 സ്ഥാപനങ്ങളെ പിടികൂടിയതായി അധികൃതര്‍ അറിയിച്ചു. ജൂണ്‍ 15 മുതല്‍ സെപ്തമ്പര്‍ 15 വരെ ഉച്ചക്ക് 12.30 മുതല്‍ 3 വരെയായിരുന്നു ഉച്ചവിശ്രമം അനുവദിച്ചിരുന്നത്. പിടികൂടിയ സ്ഥാപനങ്ങള്‍ക്ക് 5,000 മുതല്‍ അര ലക്ഷം ദിര്‍ഹം വരെയാണ് യു.എ.ഇ. മാനവ വിഭവ മന്ത്രാലയം പിഴ ചുമത്തിയത്. രാജ്യത്താകമാനം 66,302 പരിശോധനകളും അബുദബിയില്‍ മാത്രം 10,040 തവണയും അല്‍ അയിനില്‍ 7062 പ്രാവശ്യവും ദുബയില്‍ 13,569 പരിശധോനകളും നടത്തിയതായി മാനവ വിഭവ മന്ത്രാലയം അസി. അണ്ടര്‍ സിക്രട്ടറി മെഹര്‍ അല്‍ ഒബൈദ് പറഞ്ഞു. ചൂട് 40 ഡിഗ്രി മുകളില്‍ വര്‍ദ്ധിക്കുന്നതിനാല്‍ വെയിലത്ത് ജോലി ചെയ്യുന്നവര്‍ക്ക് സൂര്യാഘാതം ഏല്‍ക്കാതിരിക്കാന്‍ വേണ്ടിയാണ് ഉച്ചവിശ്രമം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day