|    Jan 23 Mon, 2017 12:02 pm
FLASH NEWS

ഉച്ചഭക്ഷണത്തുകയും പാചകക്കൂലിയും വര്‍ധിപ്പിച്ചു

Published : 7th September 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണത്തിനുള്ള തുകയും സ്‌കൂള്‍ പാചകത്തൊഴിലാളികളുടെ വേതനവും വര്‍ധിപ്പിച്ചു സര്‍ക്കാര്‍ ഉത്തരവിറക്കി. കുട്ടികളുടെ ഭക്ഷണത്തിന് അരിയൊഴികെയുള്ള പലവ്യജ്ഞനങ്ങള്‍ക്കും മുട്ട, പാല്‍ എന്നിവയ്ക്കും ഒരു കുട്ടിക്കു ദിവസം അനുവദിക്കുന്ന തുക എട്ടു രൂപയാക്കി.
നേരത്തേ ഇത് അഞ്ചു രൂപയായിരുന്നു. 150 മുതല്‍ 500 വരെയുള്ള കുട്ടികള്‍ക്ക് 7 രൂപയും നിശ്ചയിച്ചു. 500 മുകളിലുള്ള കുട്ടികള്‍ക്ക് 6 രൂപ എന്ന തോതിലാണ് ഭക്ഷണസാധനങ്ങള്‍ക്കുള്ള തുക വര്‍ധിപ്പിച്ചത്. പ്രധാനാധ്യാപകരുടെയും അധ്യാപക സംഘടനകളുടെയും പാചകത്തൊഴിലാളികളുടെയും നിരന്തരയാവശ്യം പരിഗണിച്ചാണ് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് ഭക്ഷണത്തുക വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.
150 കുട്ടികള്‍വരെയുള്ള സ്‌കൂളുകളില്‍ പാചകത്തൊഴിലാളികളുടെ കുറഞ്ഞ ദിവസവേതനം 400 രൂപയാക്കി വര്‍ധിപ്പിച്ചു. നേരത്തേ ഇത് 350 രൂപയായിരുന്നു. അതും പലപ്പോഴും കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ തുകയില്‍നിന്നെടുക്കേണ്ടുന്ന ഗതികേടിലുമായിരുന്നു പ്രധാനാധ്യാപകര്‍.
എന്നാല്‍, പാചകത്തൊഴിലാളികള്‍ക്ക് പുതുക്കി നിശ്ചയിച്ച തുക മുഴുവന്‍ പ്രത്യേകമായി അനുവദിക്കും. 150ല്‍ കൂടുതല്‍ കുട്ടികളുള്ള സ്‌കൂളില്‍ ഒരു കുട്ടിക്ക് 25 പൈസ അധികം കണക്കാക്കി പരമാവധി പാചകത്തൊഴിലാളികളുടെ വേതനം 475 രൂപയായും നിശ്ചയിച്ചു.
വേതനം ബാങ്ക് അക്കൗണ്ട് വഴി നല്‍കും. 500 കുട്ടികള്‍ക്കു ഒരു പാചകത്തൊഴിലാളിയെന്ന തോതിലും 500ന് മുകളില്‍ കുട്ടികളുള്ള സ്‌കൂളുകളില്‍ രണ്ട് പാചകത്തൊഴിലാളികള്‍ക്കും തുല്യവേതനവുമായിരിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക