|    May 29 Mon, 2017 6:07 am
FLASH NEWS

ഉയര്‍ന്ന ജാതിക്കാരുടെ ഭക്ഷണപാത്രം തൊട്ടു; ദളിത് വിദ്യാര്‍ത്ഥിക്ക് അധ്യാപികയുടെ മര്‍ദ്ദനം

Published : 4th October 2015 | Posted By: RKN

 

Dalit-studentജോധ്പൂര്‍:സ്‌കൂളില്‍ ഉച്ചഭക്ഷണം വിളംമ്പുന്ന പാത്രം തൊട്ടതിന് ദലിത് വിദ്യാര്‍ത്ഥിയെ അധ്യാപിക മര്‍ദ്ദിച്ചു. ജോധ്പൂരിലെ ഒസിയാന്‍ ടൗണിലെ ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് സംഭവം. 10 വയസ്സുകാരനായ ദലിത് വിദ്യാര്‍ത്ഥിയെയാണ് അധ്യാപിക ക്രൂരമായി മര്‍ദ്ദിച്ചത്. സ്‌കൂളില്‍ ഉച്ചഭക്ഷണത്തിന് ദലിത് വിദ്യാര്‍ത്ഥികള്‍ക്കും ഉയര്‍ന്ന ജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും  പ്രത്യേകം പാത്രത്തിലാണ് ഭക്ഷണം വിളംമ്പാറുള്ളത്. ഉയര്‍ന്ന ജാതിക്കാര്‍ക്കുള്ള പാത്രം വിദ്യാര്‍ത്ഥി തൊട്ടതാണ് അധ്യാപികയെ പ്രകോപിപ്പിക്കാന്‍ കാരണം.
സംഭവം അറിഞ്ഞെത്തിയ വിദ്യാര്‍ത്ഥിയുടെ പിതാവിനെയും അധ്യാപിക മര്‍ദ്ദിച്ചു.  മര്‍ദ്ദിച്ച അവശനായ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലിസ് കേസ് രജിസ്ട്രര്‍ ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day