|    Jun 23 Sat, 2018 3:57 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഉച്ചകോടിക്കുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നു: സിംഗപ്പൂര്‍

Published : 8th June 2018 | Posted By: kasim kzm

സിംഗപ്പൂര്‍ സിറ്റി: ലോകരാജ്യങ്ങള്‍ ഏറെ ആകാംഷയോടെ ഉറ്റുനോക്കുന്ന യുഎസ്-ഉത്തര കൊറിയ ഉച്ചകോടിക്ക് സുരക്ഷ അടക്കമുള്ള എല്ലാ തയ്യാറെടുപ്പുകളും നല്ല രീതിയില്‍ പുരോഗമിക്കുകയാണെന്നും ഇതില്‍ നിന്നു ശുഭകരമായ ഫലം ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും സിംഗപ്പൂര്‍ സര്‍ക്കാര്‍. സന്തോസ ദ്വീപില്‍ നടക്കുന്ന ഉച്ചകോടി റിപോര്‍ട്ട് ചെയ്യാനായി വിവിധ രാജ്യങ്ങളില്‍ നിന്ന് 2500 മാധ്യമ പ്രവര്‍ത്തകര്‍ എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. ഉച്ചകോടിയുടെ സ്ഥലം നിശ്ചയിച്ചതു തങ്ങള്‍ ആവശ്യപ്പെട്ട പ്രകാരമല്ല. വേദി തീരുമാനിച്ചത് ഉത്തര കൊറിയയും യുഎസും ആണെന്നും സിംഗപ്പൂര്‍ വിദേശകാര്യ മന്ത്രി വിവ്യാന്‍ ബാലകൃഷ്ണന്‍ അറിയിച്ചു. സിംഗപ്പൂരിനെ വേദിയായി നിശ്ചയിക്കപ്പെട്ടതില്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss