|    Nov 18 Sat, 2017 6:43 am
Home   >  Todays Paper  >  page 9  >  

ഉക്രെയ്‌നില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കുത്തേറ്റ് മരിച്ചു

Published : 12th April 2016 | Posted By: SMR

കിയേവ്: ഉക്രെയ്‌നില്‍ ഇന്ത്യക്കാരായ രണ്ട് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ സ്വദേശികളുടെ കുത്തേറ്റ് മരിച്ചു. യുസ്‌ഗ്രോഡ് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളായ ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗര്‍ സ്വദേശി പ്രണവ് ശൈന്‍ദില്യ, ഗാസിയാബാദ് സ്വദേശി അങ്കുര്‍ സിങ്, എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ക്കു പുറമേ ആഗ്ര സ്വദേശിയായ ഇന്ദ്രജിത്ത് സിങ് ചൗഹാനും കുത്തേറ്റിട്ടുണ്ട്. ഇയാള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.
ഞായറാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം. കൊല്ലപ്പെട്ടവര്‍ മൂന്നാം വര്‍ഷ വിദ്യാര്‍ഥികളാണ്. പരിക്കേറ്റ ഇന്ദ്രജിത്ത് സിങ് ചൗഹാന്റെ മൊഴി പ്രകാരം മൂന്നു പേരെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ കൈയില്‍ രക്തം പുരണ്ട കത്തിയും കൊല്ലപ്പെട്ട വിദ്യാര്‍ഥികളുടെ പാസ്‌പോര്‍ട്ടും മറ്റു രേഖകളും കണ്ടെത്തിയിട്ടുണ്ട്.
മരിച്ച വിദ്യാര്‍ഥികളുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മൃതദേഹം വീട്ടിലെത്തിക്കാനുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണെന്നും വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക