|    Jul 28 Fri, 2017 8:25 am
Home   >  Todays Paper  >  page 10  >  

ഉക്രെയ്ന്‍ വിദ്യാഭ്യാസ സംഗമം 26ന് കൊച്ചിയില്‍

Published : 24th July 2016 | Posted By: SMR

കൊച്ചി: ഉക്രെയ്‌നിലെ പ്രമുഖ സര്‍ക്കാര്‍ യൂനിവേഴ്‌സിറ്റികളിലെ പ്രഫഷനല്‍ വിദ്യാഭ്യാസ സാധ്യതകള്‍ കേരളത്തെ പരിചയപ്പെടുത്തുന്നതിന് ഉക്രെയ്ന്‍ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്നുള്ള പ്രതിനിധി സംഘം ചൊവ്വാഴ്ച കൊച്ചിയിലെത്തുന്നു.
ഇന്റര്‍നാഷനല്‍ കോ-ഓപറേഷന്‍ ആന്റ് യൂറോപ്യന്‍ ഇന്റഗ്രേഷന്‍ ഡിപാര്‍ട്ട്‌മെന്റ് മേധാവി ഗന്ന നൊവോസാദ്, ഉക്രെയ്ന്‍ സ്‌റ്റേറ്റ് സെന്റര്‍ ഫോര്‍ ഇന്റര്‍നാഷനല്‍ എജ്യൂക്കേഷന്‍ ഡയറക്ടര്‍ ഒലേന ഷപോവലോവ, പാര്‍ലമെന്ററി കമ്മിറ്റി സെക്രട്ടേറിയറ്റിന്റെ ഉപമേധാവി ഒലേന കോസിയേവ്‌സ്‌ക എന്നിവര്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ ഹോട്ടല്‍ ക്രൗണ്‍പ്ലാസയില്‍ നടക്കുന്ന ഉക്രെയ്ന്‍ വിദ്യാഭ്യാസ സംഗമത്തില്‍ പങ്കെടുക്കും.
വിവിധ പ്രഫഷനല്‍ കോഴ്‌സുകളില്‍ പ്രവേശനം നേടാനുള്ള അവസരം ഉക്രെയ്ന്‍ എജ്യൂക്കേഷന്‍ മീറ്റില്‍ ഉണ്ടാവും. ഉക്രെയ്‌നില്‍ പഠനം നടത്താന്‍ ആഗ്രഹമുള്ള വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും മന്ത്രാലയ ഉദ്യോഗസ്ഥരുമായി നേരിട്ട് ആശയവിനിമയം നടത്താം. ഉക്രെയ്‌നിലെ സര്‍ക്കാര്‍ അംഗീകൃത വിദ്യാഭ്യാസ ഏജന്‍സിയായ അനിക്‌സ് എജ്യൂക്കേഷനാണ് പരിപാടിയുടെ സംഘാടകര്‍. കുറഞ്ഞ ചെലവില്‍ യൂറോപ്യന്‍ ജീവിതനിലവാരത്തില്‍ ഉന്നത വിദ്യാഭ്യാസം നേടാനുള്ള അവസരമാണ് ഉക്രെയ്ന്‍ വിദ്യാഭ്യാസവകുപ്പ് വാദ്ഗാനം ചെയ്യുന്നതെന്ന് അനിക്‌സ് എജ്യൂക്കേഷന്റെ സാരഥി അലക്‌സ് തോമസ് പറഞ്ഞു.
ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്ന ഉക്രെയ്ന്‍ സര്‍വകലാശാലകളിലെ പ്രഫഷനല്‍ കോഴ്‌സുകള്‍ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍, യുനെസ്‌കോ, യൂറോപ്യന്‍ കൗണ്‍സില്‍ എന്നിവയുടെ അംഗീകാരമുള്ളതാണ്. മെഡിസിന്‍, കംപ്യൂട്ടര്‍ സയന്‍സ്, നഴ്‌സിങ്, സിവില്‍ ഏവിയേഷന്‍, എന്‍ജിനീയറിങ്, എംബിഎ, പിഎച്ച്ഡി തുടങ്ങിയ കോഴ്‌സുകളാണ് ഉക്രെയ്ന്‍ യൂനിവേഴ്‌സിറ്റികള്‍ നല്‍കുന്നത്. മലയാളികളടക്കം ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉക്രെയ്‌നിലെ വിവിധ സര്‍വകലാശാലകളില്‍ പഠിക്കുന്നുണ്ട്. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അനിക്‌സ് എജ്യൂക്കേഷനുമായി ബന്ധപ്പെടാം. ഫോണ്‍ നമ്പര്‍: 9846208789.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക