|    May 29 Mon, 2017 2:12 am
FLASH NEWS

ഉംറ, ഹജ്ജ് തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

Published : 25th April 2016 | Posted By: SMR

കോതമംഗലം: ഉംറയ്ക്കും ഹജ്ജിനും കൊണ്ടുപോവാമെന്നുപറഞ്ഞ് പണം വാങ്ങി മുങ്ങിയയാളെ കോതമംഗലം പോലിസ് അറസ്റ്റു ചെയ്തു. നെല്ലിക്കുഴിയില്‍ അല്‍ഹുദാ ഹജ്ജ് ആന്റ് ഉംറ എന്ന പേരില്‍ സര്‍വീസ് നടത്തിയിരുന്ന സ്ഥാപനത്തിന്റെ ഉടമ പാലക്കാട് മണ്ണാര്‍ക്കാട് തൈങ്കര പോന്തേത്ത് വീട്ടില്‍ പി എം റഹീം(36)നെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ച് അറസ്റ്റു ചെയ്തത്.
തങ്കളത്തുള്ള വട്ടക്കുടിയില്‍ ഇബ്രാഹിമിനെയും ഭാര്യയെയും ഹജ്ജിനു കൊണ്ടുപോവാമെന്നു പറഞ്ഞ് 6,60,000 രൂപ കൈപറ്റിയശേഷം ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു പ്രതി.
ഇയാള്‍ രാമനാട്ടുകരയില്‍നിന്ന് ആളുകളെ സംഘടിപ്പിച്ച് ഉംറയ്ക്കു പോവുന്നതിനായി വിമാനത്താവളത്തില്‍ എത്തിയ സമയത്താണ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ സഹായത്താല്‍ പോലിസ് പിടികൂടിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day