|    Jun 22 Fri, 2018 8:46 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ഉംറ യാത്രയ്ക്കിടെ അപകടം; സഹോദരികള്‍ മരിച്ചു

Published : 10th June 2018 | Posted By: AAK

ദമ്മാം: ഉംറയ്ക്ക് പോയ കുടുംബം വാഹനാപകടത്തില്‍ പെട്ട് സഹോദരികള്‍ മരിച്ചു. ദമ്മാമില്‍ നിന്നും യാത്ര പുറപ്പെട്ട കുന്ദംകുളം സ്വദേശി വലിയകത്ത് വീട്ടില്‍ ഷാഹുല്‍ ഹമീദും കുടുംബവുമാണ് ഉംറ നിര്‍വഹിച്ച് മദീന സന്ദര്‍ശനത്തിന് പോകവേ അപകടത്തില്‍ പെട്ടത്. സംഭവത്തില്‍ മക്കളായ ഫാത്തിമ (20) ആയിഷ (14) തല്‍ക്ഷണം മരിച്ചു. കുടുംബ വിസയില്‍ ദമ്മാമില്‍ ഉണ്ടായിരുന്ന ഇരുവരും തുടര്‍പഠനത്തിന് നാട്ടില്‍ പോയിരുന്നു. രണ്ടാഴ്ച മുമ്പാണ് ഹ്രസ്വ സന്ദര്‍ശനാര്‍ഥം ദമ്മാമില്‍ തിരിച്ചെത്തിയത്. ഫാത്തിമ ചേന്ദമംഗല്ലൂര്‍ ഇസ്‌ലാമിയ കോളജില്‍ ഉപരിപഠനത്തിലായിരുന്നു. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ആയിഷ. സഞ്ചരിച്ചിരുന്ന വാഹനം മദീനയില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ പോസ്റ്റിലിടിച്ചായിരുന്നു അപകടം. നിസാര പരിക്കുകളോടെ രക്ഷപ്പെട്ട ഷാഹുല്‍ ഹമീദ്, ഭാര്യ സല്‍മ, മകന്‍ ഹാറൂണ്‍ എന്നിവര്‍ പ്രാഥമിക ചികില്‍സയ്ക്ക് ശേഷം ആശുപത്രി വിട്ടു. മൃതദേഹങ്ങള്‍ മദീനയില്‍ ജന്നത്തുല്‍ ബഖിയില്‍ ഇന്ന് അസര്‍ നമസ്‌കാരം ശേഷം മറവു ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. നടപടിക്രമങ്ങള്‍ക്ക് നിഷാദ് അസീസ് (ഓഐസിസി), സുഫിയാന്‍ ഖാന്‍, നിഷാദ് ഇല്യാസ് (നവോദയ), ശരീഫ് കാസര്‍കോട്, റഷീദ് (കെഎംസിസി), സലാം ജാംജൂം, ഷാജി വയനാട് ആവശ്യമായ സഹായങ്ങള്‍ ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss