|    Mar 24 Fri, 2017 11:31 pm
FLASH NEWS

ഉംറ തീര്‍ത്ഥാടടകര്‍ക്ക് സൗദി എയര്‍ലെന്‍സിന്റെ ഇരുട്ടടി

Published : 10th March 2016 | Posted By: SMR

കൊണ്ടോട്ടി: അവധിക്കാലത്തു സൗദി എയര്‍ലെന്‍സിന്റെ വിമനടിക്കറ്റ് നിരക്ക് ഉയര്‍ത്തിയത് ഉംറ തീര്‍ത്ഥാടകര്‍ക്ക് ഇരുട്ടടിയായി. 32,000 രൂപയുണ്ടായിരുന്ന നിരക്കാണ് ഒറ്റയടിക്ക് 44,000 രൂപയാക്കി ഉയര്‍ത്തിയത്.
അടുത്തിടെ വര്‍ധിപ്പിച്ച 3000 രൂപയുടെ ജിദ്ദ എയര്‍പോര്‍ട്ട് ബില്‍ഡിങ് ടാക്‌സ്, 4500 രൂപയുടെ അവധിക്കാല അധിക ചാര്‍ജ് എന്നിവയ്ക്കു പുറമെയാണ് സൗദി നിരക്കു വീണ്ടും വര്‍ധിപ്പിക്കുന്നത്.
വിമാനക്കൂലി അടിക്കടി വര്‍ധിപ്പിക്കുന്ന വിമാനക്കമ്പനികളുടെ നിലപാട് ഉംറ തീര്‍ത്ഥാടകരോടുള്ള വെല്ലുവിളിയാണെന്ന് ഇന്ത്യന്‍ ഹജ്ജ് ഉംറ ഗ്രൂപ്പ് അസോസിയേഷന്‍ പറഞ്ഞു. മത-സാമൂഹിക മേഖലയിലുള്ളവര്‍ ഇതിനെതിരേ രംഗത്തു വരണമെന്ന് അസോസിയേഷന്‍ ഭാരവാഹികളായ പി കെ മുഹമ്മദ് കുട്ടി മുസ്‌ല്യാര്‍ പട്ടാമ്പി, പി കെ എം ഹുസയ്ന്‍ ഹാജി ആവശ്യപ്പെട്ടു.

(Visited 54 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക