|    May 28 Sun, 2017 6:57 am
FLASH NEWS

ഉംറ തീര്‍ത്ഥാടക മദീനയില്‍ മരിച്ചു

Published : 24th May 2016 | Posted By: SMR

എടവണ്ണ: മരുമകള്‍ക്കും പേരക്കുട്ടിക്കുമൊപ്പം ഉംറയ്ക്കു പോയ തീര്‍ത്ഥാടക മദീനയില്‍ മരിച്ചു. എടവണ്ണ അങ്ങാടിക്കുന്ന് പരേതനായ പറമ്പന്‍ അബൂബക്കറിന്റെ ഭാര്യ പുതുശ്ശേരി ആയിശുമ്മ(75)യാണ് മരിച്ചത്.
കഴിഞ്ഞ മാസം 18നാണ് ഇവര്‍ ഉംറയ്ക്കു പോയത്. തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങാനിരിക്കെ ശ്വാസതടസ്സം അനുഭവപ്പെട്ട ആയിശുമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരണം. മക്കള്‍: അക്ബര്‍, സീനത്ത്, ആബിദലി, ശംഷാദ്, ഫിറോസ്, ഷഹര്‍ബാനു. മരുമക്കള്‍: ആമിന, ഇസ്തികാര്‍ മമ്പാട്, സബിത, സിദ്ദീഖ് മമ്പാട്, നസീറ, പരേതനായ ശിഹാബ് നിലമ്പൂര്‍. സഹോദരങ്ങള്‍: പരേതനായ ബീരാന്‍കുട്ടി, മുഹമ്മദ്, ഹുസയ്ന്‍കുട്ടി, അബ്ദുല്‍ മജീദ്, ആമിന. ഖബറടക്കം ജന്നത്തുല്‍ ഫകീറില്‍ നടക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day