|    Sep 26 Tue, 2017 6:28 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

ഉംറ തീര്‍ത്ഥാടകന്‍ മക്കയില്‍ മരിച്ചു

Published : 2nd December 2016 | Posted By: SMR

ജിദ്ദ: മലയാളി തീര്‍ത്ഥാടകന്‍ ഉംറ നിര്‍വഹിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. സൗത്ത് ചിത്താരി മുസ്‌ലിം ജമാഅത്ത് വൈസ് പ്രസിഡന്റും അജാനൂര്‍ പഞ്ചായത്ത് എസ്‌വൈഎസ് ഖജാഞ്ചിയും മുസ്‌ലിംലീഗിന്റെയും കെഎംസിസിയുടെയും പ്രവര്‍ത്തകനുമായ സൗത്ത് ചിത്താരി വി പി റോഡിലെ ഇസ്ഹാഖ് ഹാജി (56) ആണ് മക്കയില്‍ മരിച്ചത്.
ഭാര്യ ജമീലയോടൊപ്പം വിവിധ രാജ്യങ്ങളിലെ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ച് വ്യാഴാഴ്ച മക്കയിലെത്തിയതായിരുന്നു. ഖബറടക്കം മക്കയില്‍ നടക്കും. പരേതനായ കുളത്തിങ്കാല്‍ കുഞ്ഞബ്ദുല്ലയുടെ മകനാണ്. മക്കള്‍: നുഅ്മാന്‍, മിദ്‌ലാജ്, ആഷിഖ്, സാബിത്ത്, മുജ്തബ, സുഹറ, മറിയം സഫ. മരുമകന്‍: ഹനീഫ് മേല്‍പ്പറമ്പ്. സഹോദരങ്ങള്‍: പരേതരായ മുഹമ്മദ്, ഫാത്തിമ.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക