|    Jan 19 Fri, 2018 11:18 am
FLASH NEWS
Home   >  Todays Paper  >  page 10  >  

ഉംറ ആദ്യ യാത്രാസംഘം പുറപ്പെട്ടു

Published : 6th October 2017 | Posted By: fsq

 

കൊച്ചി: കഴിഞ്ഞ രണ്ട് ദശാബ്ദത്തിലേറെയായി  ഹജ്ജ്-ഉംറ യാത്രാ സേവനരംഗത്ത് മികവാര്‍ന്ന പ്രവര്‍ത്തനങ്ങളുമായി അനുദിനം മുന്നേറിക്കൊണ്ടിരിക്കുന്ന മൂവാറ്റുപുഴ അല്‍ഫലാഹ് എയര്‍ ട്രാവല്‍സില്‍ നിന്നുള്ള ഈ വര്‍ഷത്തെ ആദ്യ ഉംറ യാത്രാസംഘം ഇന്നലെ രാവിലെ 9.30ന് നെടുമ്പാശ്ശേരിയില്‍നിന്നു പുറപ്പെട്ടു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്രാസംഘത്തിനുള്ള യാത്രയയപ്പ് ചടങ്ങില്‍ സിബ്ഹത്തുല്ല തങ്ങള്‍ (ലക്ഷദ്വീപ്) പ്രാര്‍ഥന നടത്തി. യാത്രാസംഘത്തിനുള്ള യാത്രാരേഖകളുടെ കൈമാറ്റം അമീര്‍ സിബ്ഹത്തുല്ല തങ്ങള്‍ക്ക് കൈമാറിക്കൊണ്ട് സി എം സഹല്‍ നിര്‍വഹിച്ചു. യാത്രയയപ്പ് ചടങ്ങില്‍ ഷിയാസ് മൗലവി പാനിപ്ര, ഹാജിമാര്‍,  അല്‍ഫലാഹ് മാനേജിങ് പാര്‍ട്ട്ണര്‍മാരായ സി എം സുഹൈല്‍, സിഎം സഹല്‍, അല്‍ഫലാഹ് ജീവനക്കാര്‍ പങ്കെടുത്തു. അല്‍ഫലാഹിന്റെ 2017-18 വര്‍ഷത്തേക്കുള്ള ഉംറ ബുക്കിങ് തുടരുന്നതായും ഒക്ടോബര്‍ 29ന് പുറപ്പെടുന്ന പാക്കേജില്‍ 50,000 രൂപയ്ക്ക് ഉംറ യാത്രയ്ക്ക് അവസരം ലഭിക്കുന്നതാണെന്നും നവംബര്‍ 23നുള്ള പാക്കേജില്‍ യാത്ര ചെയ്യുന്നവര്‍ക്ക് റബീഉല്‍ അവ്വല്‍ 12ന് മദീനയില്‍ താമസിക്കുവാനുള്ള അവസരം ലഭിക്കുന്നതാണെന്നും ഓര്‍ഗനൈസര്‍ സി എം സഹല്‍ അറിയിച്ചു. ഉംറ ബുക്കിങിനുള്ള നമ്പര്‍ 9388801866, 7559960646.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day