|    Nov 20 Tue, 2018 4:55 pm
FLASH NEWS

ഉംറയ്ക്ക് സ്വരൂപിച്ച പണം ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കി ഖദീജുമ്മ

Published : 25th August 2018 | Posted By: kasim kzm

എം വി വീരാവുണ്ണി

പട്ടാമ്പി: വിശുദ്ധ ഉംറ നിര്‍വഹിക്കാനായി സ്വരൂക്കൂട്ടിയ പണം വെളളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കി കദീജുമ്മ സഹജീവിസ്‌നേഹത്തിന്റെ പൊന്നുമ്മയായി. പട്ടാമ്പി കോഴിക്കുന്ന് എംഇഎസ് സ്‌കൂളിനു സമീപം ലക്ഷംവീട് കോളനിയില്‍ താമസിക്കുന്ന ദരിദ്രയായ കദീജുമ്മ സ്‌നേഹംകൊണ്ട് വിസ്മയമാകുന്നത് തന്റെ ജീവിതാഭിലാശം മാറ്റിവച്ച കാരുണ്യഹൃദയത്തിന്റെ പേരില്‍.
മരണമെത്തുന്നതിനു മുമ്പ് പരിശുദ്ധ ഹറമിലെത്തി ഉംറ നിര്‍വ്വഹിക്കാന്‍ 10 രൂപയുടെയും 20ന്റെയും നോട്ടുകള്‍ കൂട്ടി വെക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഇനിയും നോട്ടുകള്‍ ഒരു പാടുണ്ടെങ്കിലേ ആ ആഗ്രഹം സഫലമാവൂ. അതിനുള്ള ശ്രമത്തിലായിരുന്നു ഈ ഉമ്മ. അതിനിടെ പ്രളയം ചെളികുണ്ടിലാക്കിയ സഹജീവികളുടെ അവസ്ഥകള്‍ വാര്‍ത്തകളില്‍ നിന്ന് അറിഞ്ഞ ഈ ഉമ്മക്ക് രണ്ടാമതൊന്ന്് ആലോചിക്കേണ്ടിവന്നില്ല. സ്വരുക്കൂട്ടിവച്ച സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക് നീട്ടാന്‍ കൈകള്‍് വിറച്ചില്ല.കുടുംബശ്രീയുടെ പ്രവര്‍ത്തകര്‍ ദുരിതശ്വാസ ഫൗണ്ടിലേയ്ക്ക് പണം സമാഹരിക്കുന്നതിനു വേണ്ടി ഖദീജ ഉമ്മയുടെ കൊച്ചു വീട്ടിലുമെത്തി.
കുടുംബശ്രീ പ്രസിഡന്റിന്റെ കയ്യില്‍ തന്നെ താന്‍ ഉംറയ്ക്കു വേണ്ടി ആറ്റു നോറ്റു സ്വരൂപിച്ച സമ്പാദ്യം സമര്‍പ്പിച്ചു. അഞ്ചിന്റെയും പത്തിന്റെയും പഴയ നോട്ടുകളായിരുന്നു അതിലധികവും. തന്റെ തീര്‍ത്ഥയാത്ര അല്‍പം വൈകിയാലും ആരും നമുക്ക് ചുറ്റും വിശന്നിരിക്കരുതെന്നും ഉടുത്തുമാറാന്‍ മറുതുണിക്ക് ബുദ്ധിമുട്ടെരുതെന്നും ഉറപ്പാക്കണമെന്നുമാണ് ഖദീജ ഉമ്മക്കു പറയാനുള്ളത്. മറ്റുള്ളവര്‍ക്ക് സഹായം ചെയ്യാനുള്ള അവരുടെ ഈ മനസിനെ നാട്ടുകാരും കുടുംബശ്രീ പ്രവര്‍ത്തരും പ്രശംസിച്ചു. ഉമ്മക്ക് അടുത്തുതന്നെ ഉംറയും ഹജ്ജും ചെയ്യാന്‍ ്‌വസരമുണ്ടാകട്ടേയെന്ന് ആശംസിച്ചുകൊണ്ടാണ് കുടുംബശ്രീപ്രവര്‍ത്തകര്‍ മടങ്ങിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss