|    Aug 19 Sat, 2017 10:19 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

ഉംറക്ക് പോയ യുവതി മക്കയില്‍ മരിച്ചു

Published : 2nd July 2016 | Posted By: SMR

ചൗക്കി: ഉംറ കഴിഞ്ഞു തിരിച്ചുവരാനിരിക്കെ ന്യുമോണിയ ബാധിച്ച് മക്കയിലെ ആശുപത്രിയില്‍ ഒരു മാസമായി ചികില്‍സയിലായിരുന്ന ചൗക്കി സ്വദേശിനി മരിച്ചു. കാവുഗോളി ചൗക്കി മയില്‍പ്പാറയിലെ പരേതനായ കുളങ്ങര അഹമ്മദ് ഹാജിയുടെ മകള്‍ അസ്മ(42)യാണ് മരിച്ചത്. ഉംറ നിര്‍വഹിച്ച ശേഷം രോഗബാധിതയായ ഇവരെ മക്കയിലെ കിങ് ഫൈസല്‍ ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു. കഴിഞ്ഞ മാസം 22ന് ഭര്‍ത്താവും ഉപ്പള എജെഐ സ്‌കൂളിലെ അധ്യാപകനുമായ അബ്ദുല്ലയുടെ കൂടെയാണ് ഇവര്‍ മക്കയിലേക്കു പോയത്. മാതാവ്: ആയിശ. മക്കള്‍: അജ്മല്‍, അക്മല്‍, അമാന. സഹോദരങ്ങള്‍: മുഹമ്മദ്, സുലൈമാന്‍, ശിഹാബ്, നീസ, സൗദ.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക