|    May 25 Thu, 2017 12:32 pm
FLASH NEWS

ഈ വര്‍ഷം ഐഎസിനു നഷ്ടപ്പെട്ടത് 12 ശതമാനം ഭൂമി

Published : 12th July 2016 | Posted By: SMR

വാഷിങ്ടണ്‍: ഇറാഖിലും സിറിയയിലും ഐഎസ് കൈയടക്കിയ ഭൂമിയുടെ 12 ശതമാനത്തോളം ഈ വര്‍ഷം നഷ്ടമായതായി ഐഎച്ച്എസിന്റെ റിപോര്‍ട്ട്. ഐഎസിന്റെ സാമ്രാജ്യ പ്രഖ്യാപനത്തിനു പിന്നാലെ 2015 ജനുവരിയോടെ ഇറാഖിലും സിറിയയിലുമായി 90,800 ചതുരശ്ര കിലോമീറ്റര്‍ ഭൂമി ഐഎസ് സ്വന്തമാക്കിയിരുന്നു.
കഴിഞ്ഞവര്‍ഷം ഡിസംബര്‍ ആയപ്പോഴേക്കും ഐഎസിന് 12,800 ചതുരശ്ര കിലോമീറ്റര്‍ നഷ്ടപ്പെട്ടു. കൈവശപ്പെടുത്തിയ ഭൂമിയില്‍നിന്നു 14 ശതമാനം കുറഞ്ഞ് 78,000 ചതുരശ്ര കിലോമീറ്ററായി. ഇപ്പോള്‍ 9700 കൂടി നഷ്ടപ്പെട്ട് 68,300 ചതുരശ്ര കിലോമീറ്ററാണ് ഐഎസിന്റെ അധീനതയിലുള്ള ഭൂമിയെന്ന് ഐഎച്ച്എസ് വ്യക്തമാക്കുന്നു.
ഐഎസ് സിറിയയില്‍ സര്‍ക്കാര്‍ സൈന്യത്തിന്റെയും റഷ്യ, ഇറാന്‍, യുഎസ് പിന്തുണയുള്ള കുര്‍ദിഷ് സൈന്യത്തിന്റെയും ഭീഷണി നേരിടുകയാണ്.
അതേസമയം, ഭൂമി നഷ്ടപ്പെട്ടതിനു പിന്നാലെയാണ് ഐഎസ് സിവിലിയന്‍മാരെ വ്യാപകമായി ലക്ഷ്യം വയ്ക്കാനാരംഭിച്ചത്. കഴിഞ്ഞയാഴ്ച ബഗ്ദാദിലുണ്ടായ ഐഎസ് ആക്രമണത്തില്‍ 300 ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു. ബഗ്ദാദിനു പടിഞ്ഞാറുള്ള ഫലൂജ നഗരം പൂര്‍ണമായും ഐഎസില്‍നിന്നു മോചിപ്പിച്ചതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day