|    Aug 20 Sun, 2017 1:34 pm
FLASH NEWS

ഈ മാസം എല്ലാ കുട്ടികള്‍ക്കും വിരഗുളിക നല്‍കും: ജില്ലാ കലക്ടര്‍

Published : 4th August 2017 | Posted By: fsq

 

ആലപ്പുഴ: ദേശീയ വിരവിമുക്തി ദിനമായ ആഗസ്ത് 10ന് ഒന്നിനും 19 നുമിടയില്‍ പ്രായമുള്ള  എല്ലാ കുട്ടികള്‍ക്കും ആരോഗ്യ വകുപ്പുപ്പിന്റെ നേതൃത്വത്തില്‍ സ്‌കൂളുകള്‍, അങ്കണവാടികള്‍ എന്നിവിടങ്ങളിലൂടെ വിരഗുളിക നല്‍കുമെന്ന്          ജില്ലാ കലക്ടര്‍ വീണ എന്‍ മാധവന്‍ പറഞ്ഞു. വിരനശീകരണത്തിനുള്ള ആല്‍ബന്റസോള്‍ ഗുളികകളുടെ വിതരണവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ അവലോകനം ചെയ്യുന്നതിന്  കലക്‌ട്രേറ്റില്‍ ചേര്‍ന്ന വിവിധ വകുപ്പുമേധാവികളുടെ യോഗത്തില്‍ ആധ്യക്ഷ്യം വഹിക്കുകയായിരുന്നു കലക്ടര്‍.ജില്ലയിലെ കുട്ടികളുടെ കൃത്യമായ കണക്ക്പ്രകാരമുള്ള ഗുളികകള്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ ലഭ്യമാക്കിയിട്ടുണ്ട്. സ്വകാര്യ മേഖലയിലേതുള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും  ഗുളികകള്‍ എത്തിക്കുന്നതിനുള്ള സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. ഒന്നിനും രണ്ടിനുമിടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് 200 മില്ലി ഗ്രാമിന്റെ ഒരു ഗുളികയും രണ്ടിനുമേല്‍ പ്രായമുള്ള കുട്ടികള്‍ക്ക് 400 മില്ലിഗ്രാമിന്റെ ഒരു ഗുളികയുമാണ് നല്‍കുക. ഉച്ചഭക്ഷണത്തിന് ശേഷം ഗുളിക അധ്യാപകരുടെ മേല്‍നോട്ടത്തില്‍ കുട്ടികള്‍ക്ക് നല്‍കും. കുട്ടികള്‍ ഗുളിക കഴിച്ചതായി അധ്യാപകര്‍ ഉറപ്പു വരുത്തണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. ഗുളിക കഴിച്ച കുട്ടികളെ  നീരക്ഷിക്കുന്നതിന് ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരുമടങ്ങുന്ന റാപ്പിഡ് റെസ്‌പോണ്‍സ് ടീം സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കും. വിര ഗുളിക വിതരണവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ ഓഫീസര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും ബ്ലോക്ക് തല മീറ്റിങ് നടന്നു വരുന്നതായി യോഗത്തില്‍                  ഡി.എം.ഒ. ഡോ. ഡി. വസന്തദാസ് അറിയിച്ചു. ആരോഗ്യവകുപ്പിന്റെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും അങ്കണവാടി ജീവനക്കാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും  ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തി. അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ  രക്ഷകര്‍ത്താക്കള്‍ക്കും ഗുളിക വിതരണത്തിന്റെ ആവശ്യകത സംബന്ധിച്ച്  ബോധവല്‍ക്കരണം നല്‍കിയതായും  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.  ഡി.എം.ഒ. ഡോ. ഡി. വസന്തദാസ്, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. സിദ്ധാര്‍ത്ഥന്‍, ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ. ജസീറ, ഡോ. ജോബിന്‍ ജോസഫ്, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ജി. ശ്രീകല, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍  പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക