|    Jan 18 Wed, 2017 7:38 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ഈസ്റ്റ് ഇന്‍ഡസ്ട്രിയല്‍ സ്ട്രീറ്റില്‍ ഗതാഗത നിയന്ത്രണം

Published : 6th June 2016 | Posted By: SMR

ദോഹ: ഈസ്റ്റ് ഇന്‍ഡസ്ട്രിയല്‍ സ്ട്രീറ്റില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണമുണ്ടായിരിക്കുമെന്ന് ഖത്തര്‍ പൊതുമരാമത്ത് വകുപ്പ്(അശ്ഗാല്‍) വ്യക്തമാക്കി. ഈസ്റ്റ് ഇന്‍ഡസ്ട്രിയല്‍ റോഡിലെ വടക്കന്‍ പാതകളിലാണ് ഭാഗികമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. 23ാം സ്ട്രീറ്റില്‍ നിന്നും പത്താം സ്ട്രീറ്റ് വരെ 2.76 കിലോമീറ്റര്‍ ദൂരത്തേക്കാണ് നിയന്ത്രണം. 23ാം സ്ട്രീറ്റിലെ നാഷനല്‍ പെട്രോള്‍ സ്‌റ്റേഷനടുത്ത് നിന്നും പത്താം സ്ട്രീറ്റിലെ വുഖൂദ് പെട്രോള്‍ സ്‌റ്റേഷനടുത്ത് വരെയുള്ള ഭാഗം അടച്ചിടും. നാളെ മുതല്‍ ജൂലൈ പകുതി വരെ ഗതാഗത നിയന്ത്രണം തുടരുമെന്ന് അശ്ഗാല്‍ വൃത്തങ്ങള്‍ അറിയിച്ചു.
അടച്ച പാതകളിലെ ഗതാഗതം സമാന്തര സര്‍വീസ് റോഡിലേക്ക് തിരിച്ചുവിടുന്നതാണ്. ഗതാഗത യോഗ്യമായ പാതകളുടെ എണ്ണം അഞ്ചില്‍ നിന്ന് രണ്ടായി കുറക്കും. വേഗപരിധി 50 കിലോമീറ്ററായി പരിമിതപ്പെടുത്തുമെന്നും അശ്ഗാല്‍ വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 58 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക