|    Apr 24 Tue, 2018 12:57 am
FLASH NEWS
Home   >  News now   >  

ഈസ്റ്ററിന് കൊച്ചുവേളി-മംഗലാപുരം പ്രത്യേക ട്രെയിന്‍, റിസര്‍വേഷന്‍ ആരംഭിച്ചു

Published : 1st March 2016 | Posted By: sdq

Railway-train-3

പാലക്കാട്: ഈസ്റ്റര്‍ പ്രമാണിച്ച് കൊച്ചുവേളി മുതല്‍ മംഗലാപുരം ജംഗ്ഷന്‍ വരെ മാര്‍ച്ച് 24ന് പ്രത്യേക ട്രെയിന്‍ സര്‍വ്വീസ് നടത്തുമെന്ന് ദക്ഷിണ റെയില്‍വേ പാലക്കാട് ഡിവിഷനില്‍ നിന്ന് അറിയിച്ചു.
അന്നേ ദിവസം 21:15ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുന്ന സുവിധ സ്‌പെഷ്യല്‍ (ട്രെയിന്‍ ന. 00655) അടുത്ത ദിവസം 11:30ന് മംഗലാപുരം ജംഗ്ഷനില്‍ എത്തും.
മാര്‍ച്ച് 27ന് 15:40ന് മംഗലാപുരം ജംഗ്ഷനില്‍ നിന്നും പുറപ്പെടുന്ന  ട്രെയിന്‍ ന.00656 അടുത്ത ദിവസം 05:00 മണിക്ക് കൊച്ചുവേളിയില്‍ എത്തും. 12 സ്ലീപ്പര്‍ ക്ലാസ് കോച്ചുകളും സെക്കന്റ്, തേഡ് എ.സിയുടെ ഓരോ കോച്ചുകളുമുള്ള ട്രെയിന് കൊല്ലം, കായംകുളം, തിരുവല്ല, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, ഷോര്‍ണ്ണൂര്‍ ജം. തിരൂര്‍, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുകളുണ്ട്. മാര്‍ച്ച് ഒന്നു മുതല്‍ റിസര്‍വേഷന്‍ ആരംഭിച്ചിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss