|    Mar 26 Sun, 2017 11:02 am
FLASH NEWS

ഈസയുടെ ഉയിര്‍ത്തെഴുന്നേല്‍പ്

Published : 7th September 2016 | Posted By: mi.ptk
azhchavattam

ചങ്ങമ്പള്ളി മുഹമ്മദ് ഗുരുക്കള്‍

ഒരു വീഴ്ചയാണ് ഈസയുടെ ജീവിതം കട്ടിലില്‍ ഒതുക്കിയത്. പക്ഷേ, പെട്ടെന്നായിരുന്നില്ല ഒന്നും. 16 വര്‍ഷത്തോളം വീഴ്ചയുടെ ആഘാതം പൂര്‍ണമായി പുറത്തെടുക്കാതെ മൂടിവച്ച ശരീരം പതുക്കെ അതിനു മുന്നില്‍ കീഴടങ്ങുകയായിരുന്നു. നട്ടെല്ലിനേല്‍ക്കുന്ന ചില പരിക്കുകള്‍ അങ്ങനെയാണ്. നടുവേദനയായും പുറംവേദനയായും ഒളിഞ്ഞും തെളിഞ്ഞും പ്രത്യക്ഷപ്പെട്ട് അവസാനം കട്ടിലിന്റെ നാലു കാലിനു മുകളില്‍ മാത്രമായി ജീവിതം പരിമിതപ്പെടുത്തും. ഈസയുടെ ജീവിതത്തില്‍ സംഭവിച്ചതും ഇതായിരുന്നു. വൈദ്യുതവകുപ്പിലെ കരാര്‍ തൊഴിലാളിയായിരുന്നു മട്ടന്നൂരിലെ ഈസ (പേര് സാങ്കല്‍പികം). 16 വര്‍ഷം മുമ്പ് ജോലിക്കിടെ പോസ്റ്റില്‍ നിന്നു വീണു. പക്ഷേ, പരിക്ക് സാരമുള്ളതായി തോന്നിയില്ല. ജോലിക്ക് പോവുന്നതിനും പ്രയാസമുണ്ടായില്ല. എന്നാല്‍, നടുവേദന അനുഭവപ്പെട്ടു തുടങ്ങി. വര്‍ഷങ്ങള്‍ കഴിയുന്തോറും ഇത് തീവ്രമായിക്കൊണ്ടിരുന്നു. ജോലിക്കു പോവുന്നതിനും നടക്കുന്നതിനു പോലും തടസ്സം നേരിട്ടു. പതുക്കെ ഈസ രോഗക്കിടക്കയില്‍ ഒതുങ്ങി. മലമൂത്രവിസര്‍ജനം പോലും അറിയാതെയായി. 53 വയസ്സായപ്പോഴേക്കും പടുവൃദ്ധന്റെ അവസ്ഥയിലാ    യി അദ്ദേഹത്തിന്റെ ജീവിതം. സാമ്പത്തിക  പ്രയാസങ്ങള്‍ക്കിടയിലും കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സ തുടര്‍ന്നു.

Untitled-1ഇനിയെന്തു ചെയ്തിട്ടും ഫലമില്ല എന്ന വെളിപ്പെടുത്തലോടെ അവിടുത്തെ ഡോക്ടര്‍മാര്‍ ഈസയെ മടക്കി അയച്ചതോടെയാണ് മറ്റു ചികില്‍സാരീതികളിലേക്കു വീട്ടുകാര്‍ തിരിഞ്ഞത്. മുമ്പൊരിക്കല്‍ ഒരു പത്രത്തിന്റെ ഞായറാഴ്ചപ്പതിപ്പില്‍ നട്ടെല്ലു തകര്‍ന്ന അനൂപിനെ ചികില്‍സിച്ച് നടക്കാവുന്ന അവസ്ഥയിലെത്തിച്ചതും അതിന്റെ ചികില്‍സാരീതികളും സംബന്ധിച്ചുവന്ന ഫീച്ചര്‍ ബന്ധുക്കളാരോ ഈസയ്ക്കു നല്‍കി. അങ്ങനെയാണ് അദ്ദേഹത്തെയും കൊണ്ട് ആംബുലന്‍സില്‍ അവര്‍ തിരുനാവായയിലെ എന്റെ ചികില്‍സാലയത്തില്‍ എത്തിയത്.2012 ഫെബ്രുവരി 16നാണ് ഞാന്‍ അദ്ദേഹത്തെ ചികില്‍സിച്ചുതുടങ്ങിയത്. ശരീരത്തി ലെ 108 മര്‍മസ്ഥാനങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ദശമുറി ചികില്‍സയിലൂടെ ഈസയുടെ കേടുവന്ന സുഷുമ്‌നാ നാഡിയെ പുനരുജ്ജീവിപ്പിച്ചു. ഞാന്‍ തന്നെ തയ്യാറാക്കിയ മരുന്നു കളാണ് അദ്ദേഹത്തിനു നല്‍കിയത്. നട്ടെല്ലു തകര്‍ന്നവര്‍ക്ക് നല്‍കുന്ന മരുന്നിന്റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ചെറിയ പാകപ്പിഴ പോലും മൂത്രത്തില്‍ പഴുപ്പ് ബാധിക്കുന്നതിനു കാരണമാവും. മരുന്നുകളും അതോടൊപ്പം നിത്യവും അരമണിക്കൂറോളമുള്ള ഉഴിച്ചിലും തുടര്‍ന്നു. ആദ്യപടിയായി മലമൂത്രവിസര്‍ജനം നിയന്ത്രിക്കാനുള്ള അവസ്ഥയിലേക്ക് അദ്ദേഹമെത്തി. പിന്നീട് തളര്‍ന്ന കാലുകള്‍ അനക്കാന്‍ തുടങ്ങി. പതിയെ പതിയെ അദ്ദേഹം ജീവിതത്തിലേക്കു തിരിച്ചുവരുകയായിരുന്നു. മൂന്നര മാസത്തെ ചികില്‍സയ്ക്കു ശേഷം നടന്നാണ് മൂസ തിരിച്ചുപോയത്. ദിവസങ്ങള്‍ക്കു ശേഷം അദ്ദേഹം വീണ്ടും ജോലിക്കുപോയിത്തുടങ്ങി. മട്ടന്നൂരിലും ഇരിട്ടിയിലും പന്തല്‍പ്പണി ചെയ്താണ് ഈസ ജീവിതം തുടരുന്നത്. നാട്ടുകാര്‍ക്ക് അദ്ദേഹം അദ്ഭുതമാണ്. മലമൂത്രവിസര്‍ജനം പോലും നിയന്ത്രിക്കാനാവാതെ കട്ടിലില്‍ ഒതുക്കപ്പെട്ട ജീവിതത്തില്‍ നിന്നുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവ് അദ്ഭുതത്തോടെയാണ് അവര്‍ കണ്ടത്. ഈസയെ എന്റെ ചികില്‍സാലയത്തിലെത്തിച്ച ആംബുലന്‍സ് ഡ്രൈവര്‍ നട്ടെല്ലു തകര്‍ന്ന മറ്റൊരു രോഗിയേയും അതിനുശേഷം ഇവിടെ എത്തിച്ചു. ഈസയുടെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് നേരിട്ടുകണ്ടിട്ടുണ്ടായി അയാള്‍. ഇപ്പോള്‍ എത്തിയ രോഗിയിലും മാറ്റങ്ങള്‍ കണ്ടുതുടങ്ങി എന്നു മാത്രമല്ല, അദ്ദേഹവും നടക്കാവുന്ന അവസ്ഥയിലെത്തിയിട്ടുണ്ട്. ഇതുവരെ അദ്ദേഹത്തെ ചികില്‍സിച്ചിരുന്ന മംഗലാപുരത്തെ പ്രമുഖ ആശുപത്രിയിലെ ഡോക്ടര്‍ എന്നെ വിളിച്ച് എന്ത് അദ്ഭുതമാണ് കാണിക്കുന്നതെന്നു ചോദിച്ചു. കാരണം ആധുനിക വൈദ്യശാസ്ത്രത്തിലെ എല്ലാ ചികില്‍സകളും നടത്തിയിട്ടും കട്ടിലില്‍ നിന്ന് ഇളകാന്‍ പോലുമാവാതെ അവര്‍ കൈയൊഴിഞ്ഞ രോഗി ഇപ്പോള്‍ നടക്കാന്‍ തുടങ്ങിയെന്നത് ഡോക്ടര്‍ക്ക് അവിശ്വസനീയം തന്നെയായിരുന്നു. ഞാന്‍ എന്റെ ചികില്‍സ തുടങ്ങുന്നത് അവിടെ നിന്നാണ്, ഡോക്ടര്‍മാര്‍ കൈയൊഴിഞ്ഞിടത്തു നിന്നും. ടോട്ടല്‍ പാരപ്ലീജീയ എന്ന മെഡിക്കല്‍ രേഖ അവസാനവാക്കല്ല എന്നിടത്തു നിന്നാണ് കുന്നംകുളത്തെ അനൂപിനെപോലെ, ഈസയെപോലെ, മറ്റു പലരേയും പോലെ രോഗികളെ ജീവിതത്തിലേക്കു വഴിനടത്തുന്നത്. പക്ഷേ, ഇത് അദ്ഭുതമല്ല എന്നു മാത്രം. ശരീരത്തിന്റെ മര്‍മസ്ഥാനങ്ങള്‍ അറിഞ്ഞുകൊണ്ട് ശരിയായ ഔഷധക്കൂട്ട് ഉപയോഗിച്ചുള്ള ചികില്‍സയാണ്. അതിനെ അദ്ഭുതമെന്നു വിളിക്കേണ്ടതില്ല.
ചങ്ങമ്പള്ളി മുഹമ്മദ് ഗുരുക്കള്‍ തിരുനാവായയിലെ പാരമ്പര്യ ചികില്‍സകനാണ്
ഫോണ്‍ : 9895335868
akoli-fb

ente-rogi

o-abdulla-short-card

rss-short-ad

(Visited 1,795 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക