|    Apr 29 Sat, 2017 7:07 am
FLASH NEWS

ഈറ്റയില്‍ വിസ്മയമൊരുക്കി സജിത്തും മച്ചുവും

Published : 16th November 2016 | Posted By: SMR

ഈ എലിക്കെണി സൂപ്പറാ , ഒരു ദിവസംമതി പഠിക്കാന്‍, അച്ഛനാണെന്നെ പഠിപ്പിച്ചത്. പറയുമ്പോള്‍ നാലാംക്ലാസ്സുകാരന്‍ സജിത്തിന്റെ കണ്ണില്‍ പൂത്തിരി കത്തി. എച്ച്എസ് വിഭാഗത്തില്‍ മാറ്റുരച്ച ഇടമലക്കുടിയില്‍ നിന്നുള്ള മച്ചു വല്ലഭനും ഈറ്റകൊണ്ട് എലിക്കെണി നിര്‍മിച്ച് ശ്രദ്ധയാകര്‍ഷിച്ചു. ഇരുമ്പുപാലം ഗവ. എല്‍പിഎസില്‍ നിന്നാണ് സജിത്ത് സജീവ് മല്‍സരത്തിനെത്തിയത്. അമ്മ ഗീത പഠിപ്പിച്ച പായയും സജിത്ത് നിര്‍മിച്ചു. ചേച്ചി എട്ടാംക്ലാസ്സുകാരി സജിതയും പിന്തുണ നല്‍കിയെന്ന് സജിത്ത്. മൂന്നാര്‍ എംആര്‍എസ് സ്‌കൂളില്‍ നിന്ന് എത്തിയ മച്ചു വല്ലഭവന്‍ ഇടമലക്കുടിക്കാരനാണ്. ചേട്ടന്‍ രാമരാജ് ചെയ്യുന്നത് നോക്കിയാണ് മച്ചു എലിക്കെണി നിര്‍മാണം പഠിച്ചത്. ഇടമലക്കുടി രാജപ്പന്‍-പൊന്നമ്മ ദമ്പതികളൂടെ മകനായ മച്ചു എട്ടാംക്ലാസ്സിലാണ് പഠിക്കുന്നത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day