|    May 25 Thu, 2017 3:10 am
FLASH NEWS

ഇറോം ശര്‍മിള നിരാഹാര സമരം നിര്‍ത്തുന്നു

Published : 26th July 2016 | Posted By: sdq

ഇംഫാല്‍: മണിപ്പൂരില്‍ സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പ നിയമത്തിനെതിരെ 2000 മുതല്‍ നിരാഹാര സമരം നടത്തുന്ന ഇറോം ശര്‍മിള സമരം അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ഓഗസ്റ്റ് ഒമ്പതിന് തന്റെ സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ച ശര്‍മിള മണിപ്പൂരിലെ വരുന്ന അസംബ്ലി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

 

16 വര്‍ഷമായി നിരാഹര സമരം നടത്തിവന്ന ഈറോം ശര്‍മിളക്കെതിരെ ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ 2006ല്‍ നിരാഹാര സമരം നടത്തിയതിന് ആത്മഹത്യാ ശ്രമത്തിന് കേസെടുത്തിരുന്നു. ഈ കേസില്‍ ഡല്‍ഹി പാട്യാല ഹൗസ് കോടതി പിന്നീട്  വെറുതെവിടുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day