|    Oct 19 Fri, 2018 4:03 am
FLASH NEWS

ഈരാറ്റുപേട്ട-വാഗമണ്‍ റോഡ് തകര്‍ന്നു; യാത്ര ദുഷ്‌കരം

Published : 20th September 2017 | Posted By: fsq

 

ഈരാറ്റുപേട്ട: വാഗമണ്‍ റോഡില്‍ വെള്ളക്കെട്ടിനെ തുടര്‍ന്ന് റോഡ് തകര്‍ന്നു. ഇതു മൂലം ഈ റോഡിലൂടെയുള്ള യാത്ര ദൂഷകരമായി. ഈരാറ്റുപേട്ട മുതല്‍ വഴിക്കടവ് വരെയുള്ള 20 കിലോമീറ്റര്‍ റോഡ് തകര്‍ന്ന് കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്്. മാസങ്ങള്‍ മുമ്പ് ചില ഭാഗങ്ങളില്‍ റീടാറിങ്് ഉള്‍പ്പെടെ പാച്ച് വര്‍ക്കുകള്‍ ചെയ്ത ഭാഗമാണ് വെള്ളക്കെട്ട് മൂലം തകര്‍ന്നത്. കെഎസ്ആര്‍ടിസി ഉള്‍പ്പെടെ 25ഓളം ബസ്സുകള്‍ സര്‍വീസ് നടത്തുന്ന ഈ റോഡില്‍ റോഡ് തകര്‍ന്നതുമൂലം അവധി ദിവസങ്ങളില്‍ പലപ്പോഴും ബസ്സുകള്‍ ട്രിപ്പുകള്‍ മുടക്കുന്നു. വാഗമണ്‍ സന്ദര്‍ശിക്കാന്‍ 100 കണക്കിന് വാഹനങ്ങളാണ് ഈ റോഡിലൂടെ ദിവസവും കടന്നുപോകുന്നത്.റോഡ് റീടാറിങ് നടത്തിയിട്ട് ഏഴ്് വര്‍ഷത്തോളമായി.ആധുനിക രീതിയില്‍ ടാറിങ് നടത്തണമെന്നുള്ള ആവശൃത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കിലോമീറ്ററോളം മഴവെള്ളം ഒഴുകുന്നതും വെള്ളം ഒഴുകുന്നതിന് ഓടകള്‍ ഇല്ലാത്തതുമാണ് ഈ റോഡ് തകരാന്‍ മറ്റൊരു കാരണം.ഓടകള്‍ നിര്‍മിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ മുറവിളി ഉണ്ടങ്കിലും അധികൃതര്‍ ചെവികൊടുക്കിന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss