|    Oct 16 Tue, 2018 11:52 pm
FLASH NEWS

ഈരാറ്റുപേട്ട-വാഗമണ്‍ റോഡ് അറ്റകുറ്റപ്പണിക്കായി 50 ലക്ഷം

Published : 9th September 2017 | Posted By: fsq

 

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട-വാഗമണ്‍ റോഡിന്റെ അടിയന്തര അറ്റുകുറ്റപ്പണികള്‍ക്കായി 50 ലക്ഷം രൂപ അനുവദിച്ചതായി പി സി ജോര്‍ജ് എംഎല്‍എ അറിയിച്ചു. ഈരാറ്റുപേട്ട മുതല്‍ തീക്കോയി വരെയുള്ള ഭാഗത്തെ അറ്റകുറ്റപ്പണികള്‍ക്കായി നേരത്തെ അനുവദിച്ച 25 ലക്ഷത്തിനു പുറമെയാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. ഈ ഭാഗത്ത് നിര്‍മാണം നടത്തിയിരുന്നെങ്കിലും റോഡ് വീണ്ടും തകര്‍ന്നതിനാല്‍ കരാറുകാരനെ കൊണ്ട് തന്നെ തകര്‍ന്ന ഭാഗങ്ങള്‍ പുനര്‍നിര്‍മിക്കാന്‍ തീരുമാനിച്ചു. തീക്കോയി മുതല്‍ വാഗമണ്‍ വരെയുള്ള ഭാഗത്തെ നിര്‍മാണത്തിനാണ് തുക അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഈരാറ്റുപേട്ട-വാഗമണ്‍ റോഡ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തി നിര്‍മിക്കാനുള്ള നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലാണെന്നും വിശദമായ പദ്ധതിരേഖ അനുമതിയ്ക്കായി സമര്‍പ്പിച്ചതായും പി സി ജോര്‍ജ് എംഎല്‍എ അറിയിച്ചു.നിലവില്‍ ഈരാറ്റുപേട്ട മുതല്‍ തീക്കോയി വരെയുള്ള റോഡ് തകര്‍ന്ന നിലയിലാണ്

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss