|    Oct 19 Thu, 2017 3:51 am
FLASH NEWS

ഈരാറ്റുപേട്ട റിംസ് ഹോസ്പിറ്റലില്‍ ഡയബറ്റിസ് ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു

Published : 16th November 2016 | Posted By: SMR

ഈരാറ്റുപേട്ട: മധ്യതിരുവിതാംകൂറിന്റെ പ്രമേഹ രോഗ ചികില്‍സാ രംഗത്ത് നിര്‍ണായകമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിക്കൊണ്ട് അത്യാധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ച ഡയബറ്റിസ് ക്ലിനിക്ക് ഈരാറ്റുപേട്ട റിംസ് ഹോസ്പിറ്റലില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ലോക പ്രമേഹ ദിനമായ 14ന് പി സി ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. അത്യാധുനിക സൗകര്യങ്ങളോടൊപ്പം പ്രമേഹരോഗ ചികില്‍സയില്‍ വൈദഗ്ധ്യം കരസ്ഥമാക്കിയ പ്രഗല്‍ഭ ഡോക്ടര്‍മാരുടെ സേവനവും, ആവശ്യമായ മറ്റ് സജ്ജീകരണങ്ങളും ഡയബറ്റിസ് ക്ലിനിക്കില്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് റിംസ് ഹോസ്പിറ്റല്‍ ചെയര്‍മാന്‍ മാനേജിങ് ഡയറക്ടര്‍ ഡോ. മുഹമ്മദ് ഇസ്മയില്‍ പറഞ്ഞു. ക്ലിനിക്കിന്റെ സേവനങ്ങളോടനുബന്ധിച്ച് പ്രത്യേക ഡയബറ്റിസ് പാക്കേജും ആരംഭിച്ചിട്ടുണ്ടെന്ന് അറിയിച്ചു. ഈരാറ്റുപേട്ട നഗരസഭാ ചെയര്‍മാന്‍ ടി എം റഷീദിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഡോ. സുരേഷ് ഇ കെ ആമുഖ പ്രസംഗം നടത്തി. ഡോ. പ്രവീണ്‍കുമാര്‍ കെ എസ് (മെഡിക്കല്‍ സൂപ്രണ്ട്-റിംസ്), ഡോ. ഹരിപ്രസാദ് പി എം (ഡപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട്), ഡോക്ടര്‍ ആനി എബ്രഹാം സംസാരിച്ചു. റിംസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍മാരായ ഫൈസല്‍ എം കെ, റസ്‌ലി എം കെ, അനസ് എം കെ, നബീല്‍ എം കെ, ബാബു ജാന്‍ (അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, കെഎസ്ഇബി ഈരാറ്റുപേട്ട), ക്യാപ്ടന്‍ ജെസി ജോസഫ് (അഡ്മിനിസ്‌ട്രേറ്റര്‍, റിംസ്) പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക