|    Sep 21 Thu, 2017 7:41 pm
FLASH NEWS

ഈരാറ്റുപേട്ട മുസ്‌ലിം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ഉന്നത വിജയം

Published : 30th November 2016 | Posted By: SMR

ഈരാറ്റുപേട്ട: ഷൊര്‍ണൂരില്‍ നടന്ന സംസ്ഥാന തല സാമൂഹിക ശാസ്ത്രമേളയില്‍ ഈരാറ്റുപേട്ട മുസ്‌ലിം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനവും, ഗണിത ശാസ്ത്രമേളയില്‍ അഞ്ചാം സ്ഥാനവും കരസ്ഥമാക്കി. ഗണിത ശാസ്ത്ര മേളയില്‍ ഷംന അബ്ദുല്‍ ഷുക്കൂറിനു അറ്റലസ് നിര്‍മാണത്തിലും , ടി എസ് ഫാത്തിമ, സുമിന റഷീദ് എന്നിവര്‍ക്ക് സ്റ്റില്‍ മോഡലിലും അര്‍ജുന കൃഷ്ണനും,അഷ്‌ന പി എ എന്നിവര്‍ക്ക് വര്‍ക്കിങ് മോഡലിലും ചരിത്രരചനയില്‍ ആഷ്‌ന താഹ എ ഗ്രേഡും കരസ്ഥമാക്കി. ഗണിത ശാസ്ത്രമേളയില്‍ ആര്‍ ഹരിചന്ദന (മൂന്നാം സ്ഥാനം എ ഗ്രേഡ്), മുഹ്‌സിന ഇസ്മയില്‍ (നമ്പര്‍ ചാര്‍ട്ട്), ഫാതിമ അലിയാര്‍ (സ്റ്റില്‍ മോഡല്‍), നിഖില പത്മം (പ്ലൈസ് കണ്‍സ്ട്രക്ഷന്‍), റസിയ ആരിഫിന് പസിലിലും എ ഗ്രേഡ് ലഭിച്ചു. ഉന്നത വിജയം നേടിയ വിദ്യാഥിനികളെ മാനേജ്‌മെന്റും അധ്യാപകരും പിടിഎയും അനുമോദിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക