|    Jan 22 Sun, 2017 3:37 pm
FLASH NEWS

ഈരാറ്റുപേട്ട ഫയര്‍ സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത് പരാധീനതകള്‍ക്ക് നടുവില്‍

Published : 22nd July 2016 | Posted By: SMR

ഈരാറ്റുപേട്ട: 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് താല്‍ക്കാലികമായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ ഈരാറ്റുപേട്ട ഫയര്‍ സ്റ്റേഷന്‍ പരാധീനതകള്‍ക്ക് നടുവില്‍. ഇന്നും വാടക കെട്ടിടത്തിലാണ് ഓഫിസ് പ്രവര്‍ത്തിക്കുന്നു.
1997ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാര്‍ ഈരാറ്റുപേട്ടയിലെത്തി ഉദ്ഘാടനം ചെയ്ത അവസരത്തില്‍ ഒരു വര്‍ഷത്തിനകം സ്വന്തമായി കെട്ടിടം പണിയുമെന്ന് അധികാരികള്‍ ഉറപ്പു നല്‍കിയിരുന്നതാണ്. എന്നാല്‍ 20 വര്‍ഷം പിന്നിട്ടിട്ടും ഈ ഉറപ്പ് ഒരു മരീചികയായി ഇന്നും അവശേഷിക്കുന്നു. എന്നാല്‍ ഈരാറ്റുപേട്ട പൂഞ്ഞാര്‍ ഹൈവേയുടെ ഓരത്തായി പൂഞ്ഞാര്‍ പഞ്ചായത്തിലെ മറ്റയ്ക്കാട് ഒരു സ്വകാര്യ വ്യക്തി കൈവശം വച്ചിരുന്ന 50 സെന്റിനു മുകളിലുള്ള സ്ഥലം റവന്യൂ അധികാരികള്‍ കണ്ടെത്തി പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
ഈ സ്ഥലം ഫയര്‍ഫോഴ്‌സ് കെട്ടിടം പണിയുന്നതിനായി ആറു വര്‍ഷം മുമ്പ് തീരുമാനമെടുത്ത് യുദ്ധകാലാടിസ്ഥാനത്തില്‍ സ്ഥലം ഏറ്റെടുക്കാനുള്ള നടപടി ത്വരിതപ്പെടുത്തിയിരുന്നെങ്കിലും നാളിതുവരെ നടപടികള്‍ പൂര്‍ത്തികരിച്ചിട്ടില്ല.
തുടര്‍ന്ന് ഈരാറ്റുപേട്ട ഫയര്‍ഫോഴ്‌സും 20ല്‍ അധികം ജീവനക്കാരും നിന്നു തിരിയാനിടമില്ലാത്ത വാടക കെട്ടിടത്തില്‍ കഴിയുകയാണ്. മഴക്കാലമാകുന്നതോടെ ഫയര്‍ഫോഴ്‌സ് കെട്ടിടത്തിനുള്ളിലേക്ക് ഓടവെള്ളം ഇരച്ചുകയറിവരും.
നിരവധി വാടക കെട്ടിടങ്ങളുടെയും ലോഡ്ജുകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും പിന്‍വശത്തായി സ്ഥിതി ചെയ്യുന്ന ഫയര്‍ഫോഴ്‌സ് ഓഫിസിനു സമീപത്തു കൂടി ഒഴുകുന്ന വല്ലരിത്തോട് സദാസമയവും മാലിന്യ വാഹിനാണ്. ഇക്കാരണത്താല്‍ കൊതുകുകളുടെ താവളമാണ്. ഇവിടെ എത്തുന്ന ഉദ്യോഗസ്ഥര്‍ കൊതുകു ശല്യവും സ്ഥലപരിമിതിയൂം മൂലം മറ്റ് സ്ഥലങ്ങളിലേക്കു സ്ഥലം മാറ്റം വാങ്ങി പോവുകയയാണെന്നും ആക്ഷേപമുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക