|    Jul 23 Mon, 2018 7:45 am

ഈരാറ്റുപേട്ട പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ താളംതെറ്റുന്നു

Published : 18th September 2017 | Posted By: fsq

 

ഈരാറ്റുപേട്ട: സാധാരണക്കാരുടെ ഏക ആശ്രയകേന്ദ്രമായ ഈരാറ്റുപേട്ട പ്രാഥമികാരോഗ്യ കേന്ദ്രം പ്രവര്‍ത്തനത്തിന്റെ താളംതെറ്റുന്നു. അടിസ്ഥാന സൗകര്യങ്ങളും മരുന്നുകളുമെല്ലാം ഉണ്ടെങ്കിലും ജീവനക്കാരുടെ കുറവാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. 30 രോഗികളെ ഈ സര്‍ക്കാര്‍ ആശുപത്രിയില്‍ കിടത്തി ചികില്‍സിക്കുന്നുണ്ട്. എന്നാല്‍ നാലു ഡോക്ടര്‍മാര്‍ ഉണ്ടങ്കിലും രാത്രിയില്‍ കിടപ്പുരോഗികളെ ചികില്‍സിക്കാന്‍ ഡോക്ടര്‍മാരില്ല. അതുപോലെ സ്റ്റാഫ്് നഴ്‌സുമാരുടെ കുറവും രോഗികളെ വലയ്ക്കുന്നുണ്ട്്.ആശുപത്രിയില്‍ ആവശ്യത്തിനു ഡോക്ടര്‍മാരെയും സ്റ്റാഫ് നഴ്‌സുമാരെയും നിയമിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെടുന്നു. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെയും സമീപ പഞ്ചായത്തുകളിലെയും പാവങ്ങളുടെ ഏക ആശ്രയമായ അശുപത്രിയെ താലൂക്ക് ആശുപത്രി ആക്കണമെന്നുള്ള ഈരാറ്റുപേട്ട മുനിസിപ്പല്‍ കൗണ്‍സിലിന്റെ ആവശ്യത്തിന് നാളുകളുടെ പഴക്കമുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss