|    Mar 26 Sun, 2017 3:29 am
FLASH NEWS

ഈരാറ്റുപേട്ട നഗരസഭ: അക്രമം കാണിച്ചത് ചെയര്‍മാനെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍

Published : 30th September 2016 | Posted By: Abbasali tf

ഈരാറ്റുപേട്ട: ബുധനാഴ്ച ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തിലുണ്ടായ വാക്കേറ്റത്തിനിടെ ഓഫിസിലെ കംപ്യൂട്ടര്‍ തകര്‍ത്തത് ചെയര്‍മാന്‍ ടി എം റഷീദും സ്ഥിരം സമിതി അധ്യക്ഷന്‍ പി എച്ച് ഹസീബും ചേര്‍ന്നാണെന്ന് പ്രതിപക്ഷമായ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.ഇതു  യുഡിഎഫ് കൗണ്‍സിലര്‍മാരുടെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കേണ്ടെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരായ കെ പി മുജീബ്, നിസാര്‍ കുര്‍ബാനി എന്നിവര്‍ പറഞ്ഞു. കൗണ്‍സില്‍ യോഗം ചേര്‍ന്നപ്പോള്‍ പ്രതിപക്ഷം ഉന്നയിച്ച ആവശ്യങ്ങള്‍ അജണ്ടയില്‍ ചേര്‍ത്ത് ആദ്യം തന്നെ ചര്‍ച്ച ചെയ്യണമെന്നു പ്രതിപക്ഷ നേതാവ് വി എം സിറാജ് ആവശ്യപ്പെട്ടപ്പോള്‍ തന്നെ ചെയര്‍മാന്‍ അനാവശ്യ ബഹളമുണ്ടാക്കുകയായിരുന്നുവെന്നും യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടി.

(Visited 21 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക