|    Oct 20 Fri, 2017 3:46 am

ഈരാറ്റുപേട്ട നഗരസഭാ വോട്ടെടുപ്പില്‍ നിന്ന് എസ്.ഡി.പി.ഐ വിട്ടുനിന്നു

Published : 18th November 2015 | Posted By: swapna en

ഈരാറ്റുപേട്ട: നഗരസഭയിലേക്ക് നാല് വോട്ടുകള്‍ നേടിയ എസ്ഡിപിഐ കൗണ്‍സിലര്‍മാര്‍  നഗരാസഭാ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. നഗരസഭയില്‍ ചെയര്‍മാനായി എല്‍ഡിഎഫിലെ ടി എം റഷീദിനെ തിരഞ്ഞെടുത്തു. വൈസ് ചെയര്‍മാനായി കേരള കോണ്‍ഗ്രസ് സെക്യൂലറിന്റെ പ്രതിനിധി കുഞ്ഞുമോള്‍ സിയാദ് മറ്റക്കൊമ്പനാലിനെയും തിരഞ്ഞെടുത്തു.
11ന് എതിരെ 13 വോട്ടുകള്‍ നേടിയാണ് ടി എം റഷീദ് തിരഞ്ഞെടുത്തത്. യുഡിഎഫില്‍ നിന്ന് ചെയര്‍മാന്‍ സ്ഥാനത്തേക്ക് എതിരായിട്ട് മല്‍സരിച്ചത് വി എം സിറാജും വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഫാത്തിമ അന്‍സറുമാണ്. എല്‍.ഡി.എഫാണ് ഇവിടെ കൂടുതല്‍ സീറ്റ് നേടിയത്. ചട്ടപ്രകാരം ആറുമാസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക