|    Aug 23 Wed, 2017 5:05 pm
FLASH NEWS

ഈരാറ്റുപേട്ട നഗരസഭാ ചെയര്‍മാനെതിരേഅവിശ്വാസം കൊണ്ടുവരുന്നതില്‍ ലീഗില്‍ ഭിന്നത

Published : 10th August 2017 | Posted By: fsq

 

ഈരാറ്റുപേട്ട: നഗരസഭാ ചെയര്‍മാന്‍ ടി എം റഷീദിനെതിരേ അവിശ്വാസ പ്രമേയം കൊണ്ട് വരുന്നതിനു നോട്ടീസ് നല്‍കുന്നതുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് യോഗത്തില്‍ കടുത്ത ഭിന്നത. പി സി ജോര്‍ജ് എംഎല്‍എയുമായി സഹകരിച്ചു പോവണമെന്നും ജനപക്ഷത്തിലെ നാലു കൗണ്‍സിലറുമായി യോജിച്ച് കൊണ്ട് അവിശ്വാസ പ്രമേയം കൊണ്ട് വരണമെന്ന് ലീഗ് സംസ്ഥാന നേതൃതത്തിന്റെ നിര്‍ദേശം ചര്‍ച്ച ചെയ്യാനായി കഴിഞ്ഞ ദിവസം മുസ്‌ലിം ലീഗ് ഈരാറ്റുപേട്ട മുനിസിപ്പല്‍ സ്റ്റിയറിങ് കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. ലീഗ് കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ 20 പേര്‍ പങ്കെടുത്ത യോഗത്തില്‍ 17 പേരും പി സി ജോര്‍ജുമായി ഒരുവിധ സഹകരണവും പാടില്ലെന്ന് അഭിപ്രായപ്പെട്ടു. നഗരസഭ പ്രതിപക്ഷ നേതാവായ കൗണ്‍സിലറും, ഒരു വനിതാ കൗണ്‍സിലറും, ലിഗ് മുനിസിപ്പല്‍ കമ്മറ്റി സെക്രട്ടിയും മാത്രമാണ് ‘സംസ്ഥാന നേതൃത്വത്തിന്റെ തിരുമാനത്തിനൊപ്പം നിന്നത്. ജനപക്ഷവുമായി ചേര്‍ന്ന് അവിശ്വാസം കൊണ്ട് വരുന്നതിനോട് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മൂന്ന് കൗണ്‍സിലര്‍മാര്‍ക്കും താല്‍പര്യം ഇല്ലന്നറിയുന്നു. കോണ്‍ഗ്രസ്സിനെ ഒഴിവാക്കി സിപിഎമ്മുമായി ‘ചേര്‍ന്ന് ആവിശ്വാസം കൊണ്ട് വരാന്‍ ഇടയ്ക്ക് ലിഗ് ശ്രമം നടത്തിയിരുന്നു.എന്നാല്‍ ഇത് സംബന്ധിച്ച് കോട്ടയത്ത് വച്ച് കഴിഞ്ഞ മാസം ചേര്‍ന്ന ലിഗ് യോഗത്തില്‍ സംസ്ഥാന സമിതി അംഗം അബ്ദുറഹ്മാന്‍ രണ്ടത്താണി എതിര്‍ത്തതോടെ ലീഗ് പിന്‍മാറുകയായിരുന്നു. എല്‍ഡിഎഫ് നേതൃത്വത്തില്‍ ജനപക്ഷവുമായി ചേര്‍ന്ന് ഭരണം നടത്തുന്ന ഈരാറ്റുപേട്ട നഗരസഭയില്‍ സിപിഎമ്മിലെ ടി എം റഷീദാണ് ചെയര്‍മാന്‍.നഗരസഭ ഭരണത്തില്‍ പാര്‍ട്ടി നഗരസഭയിലെ ദൈനംദിന പ്രവര്‍ത്തനത്തില്‍ വല്ലാതെ ഇടപ്പെടുകയും നഗരസഭാ ഓഫിസ് കേന്ദ്രീകരിച്ച് പാര്‍ട്ടി സെല്‍ഭരണം നടത്താനുള്ള നീക്കം ചോദ്യം ചെയ്ത നടപടിക്ക് ശേഷമാണ് സിപിഎം ചെയര്‍മാനോട് നഗരസഭാധ്യക്ഷ സ്ഥാനം ഒഴിയണമെന്ന്ആവശ്യവുമായി രംഗത്ത് വന്നത്.ചെയര്‍മാന്‍ പദവി രാജിവയ്ക്കില്ലെന്ന് പറഞ്ഞതോടെ പാര്‍ട്ടിയും, ചെയര്‍മാനും രണ്ട് വഴിക്ക് ആയി. ചുരുക്കത്തില്‍ നഗരസഭാധ്യക്ഷനെ മാറ്റുന്നത് സംബന്ധിച്ച് സിപിഎമ്മിലും മുസ്‌ലിം ലീഗിലുമാണ് പ്രതിസന്ധി രൂക്ഷമായത്. ഇതിനിടെ ചെയര്‍മാന്‍ രാജിസന്നന്ധതയ്ക്കു തയ്യാറായി എന്നും സൂചനയുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക