|    Jul 28 Fri, 2017 4:24 am
FLASH NEWS

ഈരാറ്റുപേട്ട നഗരഭരണം സ്തംഭനത്തിലെന്ന് യുഡിഎഫ്

Published : 21st March 2017 | Posted By: fsq

ഈരാറ്റുപേട്ട: അഴിമതി ആരോപണങ്ങളും കെടുകാര്യസ്ഥതയും നിറഞ്ഞ ഈരാറ്റുപേട്ട നഗരസഭയില്‍ ഭരണ സംവിധാനം നിലച്ച മട്ടാണെന്നും ഇതിനു നേതൃത്വം നല്‍കുന്ന നഗരസഭാ ചെയര്‍മാന്‍ തല്‍സ്ഥാനം രാജിവച്ച് നാടിനെ രക്ഷിക്കണമെന്നും യുഡിഎഫ് ഈരാറ്റുപേട്ട മുനിസിപ്പല്‍ നേതൃയോഗം ആവശ്യപ്പെട്ടു.
ഭരണകക്ഷിയെ താങ്ങിനിര്‍ത്തുന്ന പി സി ജോര്‍ജ് എംഎല്‍എ സിപിഎം നേതൃത്വത്തിന് ഇതുസംബന്ധമായി നല്‍കിയ കത്തും സിപിഎം തന്നെ ഉയര്‍ത്തുന്ന അഴിമതിയാരോപണങ്ങളും ഇതിന്റെ ഏറ്റവും വലിയ തെളിവാണെന്നും ലീഗ് ഹൗസില്‍ ചേര്‍ന്ന യുഡിഎഫ് യോഗം വിലയിരുത്തി.  യോഗത്തില്‍ മണ്ഡലം യുഡിഎഫ് ചെയര്‍മാന്‍ ലത്തീഫ് വെള്ളൂപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു.
ഗവ. ആശുപത്രി നവീകരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഭരണകക്ഷി തന്നെ ഉയര്‍ത്തിക്കൊണ്ടു വന്ന ആരോപണം ഗൗരവമുള്ളതാണ്. ഈ വര്‍ഷത്തെ പ്രോജക്റ്റ് രൂപീകരണത്തിന്റെ ആദ്യ ഘട്ടത്തില്‍ ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റിയോഗത്തില്‍ ഇങ്ങനെയൊരു നവീകരണത്തിന്റെ നിര്‍ദ്ദേശം വെച്ചപ്പോള്‍ തന്നെ യുഡിഎഫ് അംഗം ഇതിനെ എതിര്‍ക്കുകയും രേഖാമൂലം പരാതി നല്‍കുകയും ചെയ്തിരുന്നതാണ്. പിന്നീട് നടന്ന കൗണ്‍സിലിലും യുഡിഎഫ് ഈ നിര്‍ദേശത്തെ ശക്തിയുക്തം എതിര്‍ത്തിരുന്നതാണ്.
എന്നാല്‍, അന്നു ഭരണപക്ഷം ഒന്നടങ്കം ഇതിനു കൂട്ടുനിന്നു. വൈകിയാണെങ്കിലും ഇതിന്റെ സത്യം തിരച്ചറിഞ്ഞ് എതിര്‍ക്കാന്‍ സിപിഎം തന്നെ രംഗത്തുവന്നത് നല്ല കാര്യമാണെന്നും യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.
യോഗത്തില്‍ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി എം ഷരീഫ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. വി എം മുഹമ്മദ് ഇല്യാസ്, എം പി സലിം, പി എച്ച് നൗഷാദ്, വി പി മജീദ്, വി എച്ച് നാസര്‍, മാഹിന്‍ തലപ്പള്ളി, ഷെനീര്‍ മഠത്തില്‍ നഗരസഭാ പ്രതിപക്ഷ നേതാവ് വി എം സിറാജ്, കൗണ്‍സിലര്‍മാരായ നിസാര്‍ കുര്‍ബാനി, അഡ്വ. വി പി നാസര്‍, സി പി ബാസിത്ത്, പി എം അബ്ദുല്‍ ഖാദര്‍, ബീമാ നാസര്‍, കെ പി മുജീബ്, അന്‍വര്‍ അലിയാര്‍, ഷഹബാനത്ത് ടീച്ചര്‍, റാഫി അബ്ദുല്‍ഖാദര്‍, ഫാത്തിമ അന്‍സര്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക