|    Jul 22 Sun, 2018 6:30 pm
FLASH NEWS

ഈരാറ്റുപേട്ട ടൗണ്‍ നവീകരണം;അന്തിമ രൂപരേഖയായി

Published : 22nd September 2017 | Posted By: fsq

 

ഈരാറ്റുപേട്ട: കാഞ്ഞിരപ്പള്ളി-കാഞ്ഞിരംകവല റോഡ് വികസനത്തിന്റെ ഭാഗമായി ഈരാറ്റുപേട്ട-ചേന്നാട് കവല മുതല്‍ അല്‍മനാര്‍ കവല വരെയുള്ള ടൗണ്‍ വികസനത്തിന് അന്തിമ രൂപരേഖയായതായി പി സി ജോര്‍ജ് എംഎല്‍എ അറിയിച്ചു. ഇതു സംബന്ധിച്ച് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍, റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി കേരള (ഞകഇഗ) ഉദ്യോഗസ്ഥര്‍, മുന്‍സിപ്പല്‍ ചെയര്‍മാന്‍, ജനപ്രതിനിധികള്‍ എന്നിവര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ പദ്ധതി പ്രദേശം സന്ദര്‍ശിച്ച് ടൗണ്‍ നവീകരണത്തിന് അന്തിമരൂപം നല്‍കി. റോഡിന്റെ ഇരുവശങ്ങളിലുമുള്ള ചെറുകിട കൈയേറ്റങ്ങള്‍ ഒഴിയണമെന്ന് സംഘം വ്യാപാരികളെ നേരില്‍ കണ്ട് ആവശ്യപ്പെട്ടു. ടൗണ്‍ മേഖലയിലെ പരമാവധി പ്രദേശങ്ങളില്‍ ഓടയും നടപ്പാതയും നിര്‍മിക്കും. ഈരാറ്റുപേട്ട ടൗണ്‍ പ്രദേശത്ത് 20 മീറ്റര്‍ ഇടവിട്ട് സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കും. സെന്‍ട്രല്‍ ജങ്ഷന്‍, മുട്ടം ജങ്ഷന്‍, ചേന്നാട് കവല എന്നീ ജങ്ഷനുകള്‍ പൂര്‍ണമായും നവീകരിക്കും. ഹൈമാസ്റ്റ് ലൈറ്റുകള്‍ ആവശ്യമുള്ളിടത്ത് സ്ഥാപിക്കും. മുട്ടം ജങ്ഷനിലെ പാലത്തിനോട് ചേര്‍ന്നുള്ള സംരക്ഷണഭിത്തി ഉയര്‍ത്തിക്കെട്ടാനും, വെള്ളക്കെട്ട് ഒഴിവാക്കാനുമായി വെയ്റ്റിങ് ഷെഡ്ഡിനോട് ചേര്‍ന്ന് പുതുതായി ഓട നിര്‍മിക്കാനും തീരുമാനമായതായി എംഎല്‍എ അറിയിച്ചു. മഴയുടെ ശക്തികുറഞ്ഞാല്‍ ഉടന്‍ നിര്‍മാണം ആരംഭിച്ച് 15 ദിവസത്തിനുള്ളില്‍ പണി പൂര്‍ത്തീകരിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയതായി എംഎല്‍എ സൂചിപ്പിച്ചു. മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടി എം റഷീദ്, നൈനാര്‍ പള്ളി ജമാഅത്ത് പ്രസിഡന്റ് ഹാജി മുഹമ്മദ് സക്കീര്‍, നഗരസഭാ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ പി എച്ച് ഹസീബ്, മറ്റ് നഗരസഭാ കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍ എന്നിവര്‍ എംഎല്‍എയോടൊപ്പം ഉണ്ടായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss