|    Oct 15 Mon, 2018 7:24 pm
FLASH NEWS

ഈരാറ്റുപേട്ട എംജിഎച്ച്എസ്എസില്‍ അധ്യാപികയെ അനുമോദിച്ചു

Published : 6th September 2017 | Posted By: fsq

 

ഈരാറ്റുപേട്ട: മുസ്‌ലിം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സാഫിന്റെ ആഭിമുഖ്യത്തില്‍ അധ്യാപകദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സ്‌കൂളില്‍ 35 വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിച്ച സാമൂഹിക സേവനരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന വനജാക്ഷിയമ്മ ടീച്ചറിന്റെ വനത്തിലെത്തി സാഫ് അംഗങ്ങളായ വിദ്യാര്‍ഥികള്‍ ഉപഹാരം നല്‍കി ആദരിച്ചു. പഴങ്ങളും പുസ്തകങ്ങളും പൊന്നാടയും നിറച്ച സുവര്‍ണത്തളിക സാഫ് ക്യാപ്റ്റന്‍ നൗഫിയ നവാസില്‍നിന്ന് ടീച്ചര്‍ ഏറ്റുവാങ്ങി. സാഫ് കണ്‍വീനര്‍ മുഹമ്മദ് ലൈസല്‍ രചിച്ച ഗുരുസമക്ഷം എന്ന കവിത വിദ്യാര്‍ഥികള്‍ഗുരുദക്ഷിണയായി ചൊല്ലി സമര്‍പ്പിച്ചു. വിദ്യാര്‍ഥികള്‍ ഗുരുത്വമുള്ളവരും നന്‍മയുടെ പ്രചാരകരും ആവണമെന്ന് ഉപദേശിച്ച ടീച്ചര്‍ വിദ്യാര്‍ഥികള്‍ക്ക് ഓണാശംസകള്‍ നേരുകയും ഓണവിഭവങ്ങള്‍ നല്‍കി സ്വീകരിക്കുകയും ചെയ്തു. എം എഫ് അബ്ദുല്‍ഖാദര്‍, മുഹമ്മദ് ലൈസല്‍, കെ എ നിഷിദമോള്‍, ഫാത്തിമറഹിം, ടി എസ് അനസ്, പി എന്‍ ജവാദ്, ഗീത ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ ദിനാചരണത്തിന് നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss