|    Jun 26 Mon, 2017 3:48 am
FLASH NEWS

ഈരാറ്റുപേട്ട ഉപജില്ലാ കലോല്‍സവം 29ന് ആരംഭിക്കും

Published : 26th November 2016 | Posted By: SMR

ഈരാറ്റുപേട്ട: ഈ വര്‍ഷത്തെ ഈരാറ്റുപേട്ട ഉപജില്ലാ സ്‌കൂള്‍ കലോല്‍സവം 29, 30, ഡിസംബര്‍ ഒന്നു തിയ്യതികളില്‍ പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും സെന്റ് ആന്റണീസ് എല്‍പി സ്‌കൂളിലുമായി നടക്കും. ‘കൂട്ട് 2016’ എന്നു പേരിട്ടിരിക്കുന്ന ഈ മേളയിലെ രചനാ മല്‍സരങ്ങള്‍ നാളെ നടക്കും. ആറു സ്റ്റേജുകളിലായി നടക്കുന്ന മല്‍സരങ്ങളില്‍ ഉപജില്ലയിലെ 65 സ്‌കൂളുകളില്‍ നിന്നായി 1750 കുട്ടികള്‍ പങ്കെടുക്കും. 29ന് രാവിലെ 9.30ന്, സ്‌കൂളിലെ ചാവറ ഹാളില്‍ നടക്കുന്ന സമ്മേനത്തില്‍ പി സി ജോര്‍ജ് എംഎല്‍എ മേള ഉദ്ഘാടനം ചെയ്യും. സിഎംഐ കോട്ടയം പ്രൊവിന്‍ഷ്യല്‍ ഡോ. ജോര്‍ജ് ഇടയാടിയില്‍ അധ്യക്ഷത വഹിക്കും. സ്‌കൂള്‍ മാനേജര്‍ ഡോ. ജോസ് വലിയമറ്റം സിഎംഐ, ഹയര്‍ സെക്കന്‍ഡറി റീജിയനല്‍ ഡപ്യൂട്ടി ഡയറക്ടര്‍ മിനി എസ്, പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ലിസി സെബാസ്റ്റ്യന്‍, പെണ്ണമ്മ തോമസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ആനിയമ്മ സണ്ണി, സിന്ധു ഷാജി, വാര്‍ഡ് മെമ്പര്‍മാരായ നിര്‍മല മോഹന്‍, അനില്‍കുമാര്‍ എം കെ , ജനറല്‍ കണ്‍വീനര്‍ എ ജെ ജോസഫ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ അബ്ദുല്‍ റസാക്ക് കെ എസ് , ജോയിന്റ് ജനറല്‍ കണ്‍വീനര്‍ വില്‍സണ്‍ ഫിലിപ്പ്, പിടിഎ പ്രസിഡന്റ് വി എസ്  ശശിധരന്‍ സംസാരിക്കും.ഡിസംബര്‍ ഒന്നിന്  വൈകിട്ട് 4.30ന് ചാവറ ഹാളില്‍ നടക്കുന്ന സമാപന സമ്മേനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ആര്‍ ഉദ്ഘാടനം ചെയ്യും. കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. തോമസ് പുതുശ്ശേരി അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ സ്‌കൂള്‍ മാനേജര്‍ ഡോ. ജോസ് വലിയമറ്റം അനുഗ്രഹ പ്രഭാഷണം നടത്തും.ജില്ലാ പഞ്ചായത്ത് മെംബര്‍ കെ രാജേഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി എസ് സ്‌നേഹാധനന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ റോഷ്‌നി ടോമി, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ബിന്ദു സുരേന്ദ്രന്‍, ജനറല്‍ കണ്‍വീനര്‍ എ ജെ ജോസഫ്, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ മാത്യു കെ ജോസഫ്, റിസഷ്പന്‍ കമ്മറ്റി കണ്‍വീനര്‍ ജോണ്‍സണ്‍ ജോസഫ്, അധ്യാപക പ്രതിനിധി ദേവസ്യ ജോസഫ് സംസാരിക്കും.വാര്‍ത്താ സമ്മേളനത്തില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ അബ്ദുല്‍ റസാക്ക് കെ എസ്, ജനറല്‍ കണ്‍വീനര്‍ എ ജെ ജോസഫ്, ജോയിന്റ് ജനറല്‍ കണ്‍വീനര്‍ വില്‍സണ്‍ ഫിലിപ്പ്, പബ്ലിസിറ്റി കണ്‍വീനര്‍ ടോണി പുതിയാപറമ്പില്‍  പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക