|    Sep 23 Sat, 2017 6:25 pm
FLASH NEWS

ഈരാറ്റുപേട്ട അഹമ്മദ് കുരിക്കള്‍ നഗര്‍ പൊളിച്ച എക്‌സ്‌കവേറ്റര്‍ കസ്റ്റഡിയില്‍

Published : 7th October 2016 | Posted By: Abbasali tf

ഈരാറ്റുപേട്ട: ടൗണിലെ പൊതു പ്രസംഗവേദിയായ അഹമ്മദ് കുരിക്കള്‍ നഗര്‍ ചൊവ്വാഴ്ച പുലര്‍ച്ചെ പൊളിച്ച സംഭവത്തില്‍ പൊളിക്കാന്‍ ഉപയോഗിച്ച എക്‌സ്‌കവേറ്റര്‍ പോലിസ് കസ്റ്റഡിയിലെടുത്തു. എറണാകുളം പള്ളിക്കര സ്വദേശി സിയാദിന്റെ ഉടമസ്ഥതയിലുള്ളതാണ് ഐക്‌സ്‌കവേറ്ററെന്ന് ഈരാറ്റുപേട്ട സിഐ എമ്മാനുവല്‍ പോള്‍ പറഞ്ഞു. എക്‌സ്‌കവേറ്റര്‍ ഈരാറ്റുപേട്ട ഈലക്കയം മാതാക്കല്‍ ഭാഗത്തു നിന്നാണ് പോലിസ് കണ്ടെത്തിയത്. മണ്ണ് മാന്താന്‍ ഉപയോഗിക്കുന്ന യന്ത്രത്തിന്റെ മാന്തുന്ന ഭാഗത്തിനാണ് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കേടുപാടുകള്‍ സംഭവിച്ച യന്ത്രത്തിന്റെ ഭാഗം കുരിക്കള്‍ നഗറിനു സമീപത്തു നിന്നു പോലിസിനു കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. കുരിക്കള്‍ നഗര്‍ പൊളിക്കാന്‍ ഉപയോഗിച്ച എക്‌സ്‌കവേറ്റര്‍ സയന്റിഫിക് വിദഗ്ധര്‍ എത്തി പരിശോധിച്ച് ഉറപ്പു വരുത്തിയതായും പോലിസ് പറഞ്ഞു. നഗരസഭയുടെ ഉടമസ്ഥതയിലുള്ള പ്രസംഗ വേദിയായ അഹമ്മദ് കുരിക്കള്‍ നഗര്‍ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടോടെയാണു തകര്‍ന്ന നിലയില്‍ കണ്ടെത്തുന്നത്. മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് കെട്ടിടം തകര്‍ത്തതാണെന്നായിരുന്നു പ്രാഥമിക നിഗമനം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക