|    Jan 20 Fri, 2017 1:32 pm
FLASH NEWS

ഈരാറ്റുപേട്ടയില്‍ സിപിഎം പ്രവര്‍ത്തകന് മര്‍ദ്ദനം: ഫോറന്‍സിക് തെളിവെടുപ്പ് നടത്തി

Published : 28th July 2016 | Posted By: SMR

ഈരാറ്റുപേട്ട: കഴിഞ്ഞ ദിവസം അക്രമത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ഈരാറ്റുപേട്ട ഗവ. ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരനും സിപിഎം പ്രവര്‍ത്തകനുമായ നടയ്ക്കല്‍ കുന്നുംപുറത്ത്  നസീറിന്റെ (56) നില ഗുരുതരമായി തുടരുന്നതായി പോലിസും ബന്ധുക്കളും അറിയിച്ചു.
എതിര്‍ചേരിയിലുള്ള സിപിഎം പ്രവര്‍ത്തകരാണ് നസീറിനെ മര്‍ദ്ദിച്ചതെന്ന് പറയപ്പെടുന്നു. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിനു  സമീപത്തെ ഡിടിപി സെന്ററില്‍ എത്തിയ നസീറിനെ ഒരു കൂട്ടം അക്രമികള്‍ മര്‍ദ്ദിക്കുകയായിരുന്നു. തലയ്‌ക്കേറ്റ പരിക്ക് ഗുരുതരമാണ്. അതേ സമയം സംഭവം നടന്ന സ്ഥലത്ത് കോട്ടയത്തു നിന്നെത്തിയ ഫോറന്‍സിക് ലാബ് ഉദ്യോഗസ്ഥര്‍ തെളിവെടുപ്പു നടത്തി. സംഭവം നടന്നിട്ട് മൂന്നു ദിവസമായെങ്കിലും ഇതുവരെയും പ്രതികളെ കണ്ടെത്താന്‍ പോലിസിനു കഴിഞ്ഞിട്ടില്ല.
പട്ടാപ്പകല്‍ തിരക്കുള്ള നഗരത്തിലെ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ റോഡിന് അഭിമുഖമായി നടന്ന അക്രമ സംഭവത്തില്‍ നിരവധി സാക്ഷികള്‍ ഉണ്ടായിരുന്നിട്ടും ഒരാളെ പോലും കണ്ടെത്താന്‍ പോലിസിനു സാധിക്കാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. നസീറിനു ബോധം വീണാല്‍ മാത്രമേ സംഭവത്തിന്റെ നിജസ്ഥിതി അറിയാന്‍ കഴിയുകയുള്ളു എന്നാണ് പോലിസ് പറയുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 30 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക