|    Jan 20 Fri, 2017 2:56 am
FLASH NEWS

ഈരാറ്റുപേട്ടയില്‍ ഗ്രീന്‍ ഓഡിറ്റ് നടത്തി

Published : 30th July 2016 | Posted By: SMR

ഈരാറ്റുപേട്ട: മീനച്ചില്‍ നദീസംരക്ഷണ സമിതി ഏകോപിപ്പിക്കുന്ന മീനച്ചില്‍ റിവര്‍ റിസ്റ്റൊറേഷന്‍ കാംപയിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ ഈരാറ്റുപേട്ടയില്‍ ഗ്രീന്‍ ഓഡിറ്റ് നടത്തി. മുസ്‌ലിം ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍എസ്എസ്. അംഗങ്ങളായ 20 വിദ്യാര്‍ഥികളും ചങ്ങനാശ്ശേരി എസ്ബി കോളജ് സോഷ്യല്‍ വര്‍ക്ക് ഡിപാര്‍ട്ട്‌മെന്റിലെ 20 വിദ്യാര്‍ഥികളുമാണ് ഗ്രീന്‍ ഓഡിറ്റില്‍ പങ്കെടുത്തത്. നഗരസഭാ  പ്രദേശത്ത് 30 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗിന്റെ നിരോധനം കര്‍ശനമാക്കിയതിന്റെ കാര്യക്ഷമത പരിശോധിക്കാനായി വിദ്യാര്‍ഥികള്‍ ടൗണിലെ കടകളില്‍ ഷോപ്പിങിനിറങ്ങി.
പലര്‍ക്കും കിട്ടിയത് തീരെ അനുവദനീയമല്ലാത്ത കറുത്ത കൂടുകള്‍. 80 ശതമാനത്തോളം കൂടുകളും നിയമവിധേയമല്ലാത്തവയായിരുന്നു. കടകളുടെ ലിസ്റ്റും സാംപിളുകളും നഗരസഭയ്ക്ക് കൈമാറാനാണ് സംഘാടകരുടെ തീരുമാനം. രണ്ടാം ഘട്ടമായി ടൗണ്‍ പരിസരത്തെ മലിനീകരണ കേന്ദ്രങ്ങള്‍ കണ്ടെത്തി വിവരങ്ങള്‍ ശേഖരിച്ച് അവ കാമറകളിലും വീഡിയോയിലും വിദ്യാര്‍ഥികള്‍ പകര്‍ത്തി. പലയിടത്തും മീനച്ചിലാറിനെയും ജലസ്രോതസ്സുകളെയും മലിനമാക്കുന്ന സാഹചര്യങ്ങള്‍ കണ്ടെത്തി. ഓഡിറ്റ് റിപോര്‍ട്ട് അധികാരികള്‍ക്ക് നല്‍കും.
മീനച്ചിലാറുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ടൗണുകള്‍ കേന്ദ്രീകരിച്ച് മീനച്ചിലാര്‍ കാവല്‍മാടങ്ങളുടെ നേതൃത്വത്തില്‍ ഗ്രീന്‍ ഓഡിറ്റുകള്‍ തുടരാനാണ് മീനച്ചില്‍ നദീസംരക്ഷണ സമിതിയുടെ തീരുമാനം. ഡോ.എസ് രാമചന്ദ്രന്‍, ആര്‍ എം അബ്ദുള്‍ റഹിം, റോയി പ്ലാത്തോട്ടം, ഹാഷിം ലബ്ബ, എസ്ബി കോളജ് സോഷ്യല്‍ വര്‍ക്ക് ഡിപാര്‍ട്ട്‌മെന്റ് മേധാവി ഡോ.ജോളി, എംജിഎച്ച്എസ്എസ്, എന്‍എസ്എസ്. പ്രോഗ്രാം ഓഫിസര്‍മാരായ താഹിറ, രശ്മി എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികള്‍ ഗ്രീന്‍ ഓഡിറ്റില്‍ പങ്കെടുത്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക