|    Aug 21 Tue, 2018 9:23 am
FLASH NEWS

ഈനാംപേച്ചിയുടെ ശല്‍ക്കങ്ങളുമായി തമിഴ്‌നാട് സ്വദേശികള്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍

Published : 9th June 2017 | Posted By: fsq

 

കുമളി: ഈനാംപേച്ചിയുടെ ശല്‍ക്കങ്ങളുമായി തമിഴ്‌നാട് സ്വദേശികള്‍ ഉള്‍പ്പെടെ നാലുപേരെ വനപാലകര്‍ അറസ്റ്റു ചെയ്തു.കുമളി അണക്കര പെരുനിലം സ്വദേശി ബിനോയ് (40),തമിഴ്‌നാട് തേനി ജില്ലയിലെ കേരളാ തമിഴ്‌നാട് അതിര്‍ത്തി പ്രദേശവും മംഗളാദേവിയുടെ അടിവാരത്തിലെ ലേ ാവര്‍ക്യാമ്പ് പളിയക്കുടി സ്വദേശികളുമായ പാല്‍പ്പാണ്ടി(22), ഇ ൗശ്വരന്‍(22), വണ്ടിപ്പെരിയാര്‍ കന്നിമാര്‍ചോല കൊച്ചുപറമ്പില്‍ ആന്റണി(52) എന്നിവരാണ് പിടിയിലായത്. വനംവകുപ്പ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ കുമളി ബസ്റ്റാന്റിന് സമീപത്ത് വച്ചാണ് ഇവര്‍ വനപാലകരുടെ പിടിയിലായത്. ബിനോയിയുടെ ആവശ്യപ്രകാരമാണ് ഈശ്വരനും പാല്‍പ്പാണ്ടിയും ഈനാംപേച്ചിയുടെ ശല്‍ക്കങ്ങളുമായി കുമളിയിലെത്തിയത്. നാലായിരം രൂപ വില സമ്മതിച്ച് ബിനോയ്ക്ക് ഇവ കൈമാറുന്നതിനിടെയാണ് ഇവര്‍ വനപാലകരുടെ പിടിയിലിയത്. ഇവരുടെ ഇടനിലക്കാരനാണ് ആന്റണി. രണ്ടാഴ്്ച മുമ്പ് മംഗളാദേവിയുടെ അടിവാരത്തില്‍ ചത്തു കിടന്ന ഈനാംപേച്ചിയുടെ ശ ല്‍ക്കങ്ങളാണ് കൊണ്ടുവന്നതെന്നാണ് തമിഴ്‌നാട് സ്വദേശികള്‍ വനപാലകര്‍ക്ക് നല്‍കിയിട്ടുള്ള മൊഴി. കട്ടപ്പന ഫ്‌ളൈയിഗ് സ്‌ക്വാഡ് ഫോറസ്റ്റര്‍ എസ് വിജയകുമാര്‍, ചെല്ലാര്‍കോവില്‍ സെക്ഷന്‍ ഫോറസ്റ്റര്‍ ആര്‍ രാധാകൃഷ്ണന്‍ നായര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ബി സുരേഷ് കുമാര്‍, കെ കെ പ്രമോദ്, എന്‍ എ മനോജ്, അരുണ്‍രാഥ്, അനീഷ് ജോസഫ്, എം ജെതിന്‍, വി വി വിനീത് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss