|    Mar 26 Sun, 2017 3:22 am
FLASH NEWS

ഈദ് ദിനത്തില്‍ സിറിയന്‍ സര്‍ക്കാര്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു

Published : 8th July 2016 | Posted By: SMR

ദമസ്‌കസ്: സിറിയയില്‍ ഈദ് ദിനത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ മൂന്നുദിവസത്തെ വെടിനിര്‍ത്തല്‍ സിറിയന്‍ സര്‍ക്കാര്‍ ലംഘിച്ചതായി നിരീക്ഷകസംഘടനയായ സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ്. ഹലബ് പ്രവിശ്യയുടെ വടക്കന്‍ മേഖലയില്‍ സര്‍ക്കാര്‍ വ്യോമാക്രമണവും അനദാന്‍ നഗരത്തില്‍ ഷെല്ലാക്രമണവും നടത്തി. ഈദുല്‍ ഫിത്വ്ര്‍ ദിനത്തിലാണ് ആക്രമണമുണ്ടായത്. വിമതര്‍ നടത്തിയ ആക്രമണത്തില്‍ അല്‍ സുഹ്‌റയില്‍ രണ്ടു കുട്ടികള്‍ കൊല്ലപ്പെട്ടു. ഇന്നുവരെ വെടിനിര്‍ത്തല്‍ നിലനില്‍ക്കുമെന്നാണ് പ്രസിഡന്റ് ബശ്ശാറുല്‍ അസദ് പ്രഖ്യാപിച്ചിരുന്നത്.
വിമതരും ഇക്കാര്യം അംഗീകരിച്ചിരുന്നു. അന്താരാഷ്ട്ര സമ്മര്‍ദ്ദത്തില്‍ നിന്നു രക്ഷപ്പെടാനുള്ള അസ്സദിന്റെ തന്ത്രമായിരുന്നു വെടിനിര്‍ത്തല്‍ കരാറെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. മെയ്ദാ, കിഴക്കന്‍ ഗൂത, കിഴക്കന്‍ ദമസ്‌കസ് എന്നിവിടങ്ങളിലും സര്‍ക്കാര്‍ സൈന്യം ആക്രമിച്ചതായി റിപോര്‍ട്ടുണ്ട്.

(Visited 31 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക