|    Aug 23 Wed, 2017 5:23 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഈദ്ഗാഹ് മന്ദിരത്തില്‍ പന്നിയിറച്ചി ; ജാര്‍ഖണ്ഡില്‍ സംഘര്‍ഷം

Published : 8th August 2017 | Posted By: fsq

 

ദിയോഘര്‍: ഈദ്ഗാഹ് മന്ദിരത്തിന്റെ വരാന്തയില്‍ പന്നിയിറച്ചി കണ്ടെത്തിയതിനെ തുടര്‍ന്ന് ജാര്‍ഖണ്ഡിലെ ദേവ്ഗഡ് ജില്ലയില്‍ സംഘര്‍ഷം. സംഭവവുമായി ബന്ധപ്പെട്ട് മന്ദിരത്തിന്റെ കാവല്‍ക്കാരടക്കം നാലു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വരാന്തയില്‍ നിന്നു കണ്ടെടുത്ത മാംസം പന്നിയുടേതു തന്നെയാണോ എന്ന് ഉറപ്പാക്കുന്നതിനായി ലബോറട്ടറി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സംഘര്‍ഷം ഒഴിവാക്കുന്നതിനായി സമീപപ്രദേശങ്ങളില്‍ നിന്നു പോലിസ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. ഗ്രാമത്തില്‍ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമമാണ് സംഭവത്തിനു പിന്നിലെന്ന് ഗ്രാമത്തിലെ പള്ളി കമ്മിറ്റി സെക്രട്ടറി മുഹമ്മദ് അഖ്തര്‍ അന്‍സാരി പറഞ്ഞു. മൂന്നു മാസം മുമ്പ് ഇതേ ഉദ്ദേശ്യത്തോടുകൂടി സാമൂഹികവിരുദ്ധര്‍ പള്ളിക്കടുത്തുള്ള ഖബര്‍സ്ഥാനിലേക്ക് പന്നിയിറച്ചി വലിച്ചെറിഞ്ഞിട്ടുണ്ടായി—രുന്നുവെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക