|    Mar 24 Fri, 2017 3:48 pm
FLASH NEWS

ഈട്ടിമരം മുറിച്ച കേസിലെ പ്രധാന സൂത്രധാരന്‍ കോടതിയില്‍ കീഴടങ്ങി

Published : 13th July 2016 | Posted By: SMR

പത്തനാപുരം:വനത്തില്‍ നിന്നും ലക്ഷങ്ങള്‍ വിലമതിക്കുന്ന ഈട്ടിമരം മുറിച്ച കേസിലെ പ്രധാന സൂത്രധാരനെന്ന് കരുതുന്ന പുന്നല വഴങ്ങോട് സുജാഭവനില്‍ അനിരുദ്ധന്‍ പുനലൂര്‍ കോടതിയില്‍ കീഴടങ്ങി.

ഒളിവിലായിരുന്ന ഇയാളെ പിടികൂടുന്നതിനായി വനം വകുപ്പ് ഊര്‍ജിത അന്വേഷണം നടത്തുന്നതിനിടെയാണ് കോടതിയില്‍ കീഴടങ്ങുന്നത്. കോടതി റിമാന്‍ഡ് ചെയ്ത ഇയാളെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനായി അപേക്ഷ നല്‍കി.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ നേരത്തെ പിടിയിലായിരുന്നു. കുളത്തൂപ്പുഴക്കാരനായ മധു, പാലോട് സ്വദേശി ഷിബു ,അലിമുക്ക് വിശ്വനാഥന്‍ എന്നിവരാണ് പിടിയിലായത്. പിറവന്തൂര്‍ അലിമുക്ക് സെക്ഷനില്‍ എഴുപത്തൂരില്‍ നിന്നുമാണ് പത്ത് ലക്ഷത്തോളം രൂപ വില മതിക്കുന്ന കൂറ്റന്‍ ഈട്ടി മരം മുറിച്ചത്.
അനിരുദ്ധന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് മരം മുറിച്ചത്.
തടി കഷണങ്ങളായി മുറിച്ച് പിക്കപ്പില്‍ കയറ്റി പൂവണ്ണുംമൂട്ടിലെ മില്ലില്‍ അറുത്ത് ഉരുപ്പടികളാക്കുമ്പോള്‍ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വനം ഫഌയിങ് സ്‌കോഡ് അധികാരികള്‍ സഥലത്തെത്തി തടി ഉരുപ്പടികള്‍ കസ്റ്റഡിയിലെടുത്തത്. തടി കടത്തിയ വാഹനത്തിന്റെ ഉടമയും െ്രെഡവറുമായ പ്രശാന്ത്, ദിലീപ് എന്നിവരാണ് ഇനി പിടിയിലാകാനുളളത്.
മൂന്ന് ലക്ഷത്തോളം രൂപയോളം വിലയുളള തേക്ക് മരങ്ങള്‍ മുറിച്ച് കടത്തി

പത്തനാപുരം: ഈട്ടി തടി കടത്തിയതിനൊപ്പം മൂന്ന് ലക്ഷത്തോളം രൂപയോളം വിലയുളള നാല് തേക്ക് മരങ്ങള്‍ കൂടി മുറിച്ച് കടത്തി.
അലിമുക്ക് സെക്ഷഷനില്‍ നിന്നുമാണ് തേക്ക് മരങ്ങളും മുറിച്ചത്. വനമേഖലയില്‍ കഴിഞ്ഞ രണ്ട് ദിവസമായി നടത്തിയ പരിശോധനയിലാണ് തടി മുറിച്ചത് കണ്ടെത്തിയത് .
അന്വേഷണത്തിനിടെ പൂവണ്ണുംമൂട്ടിലെ മില്ലില്‍ നിന്നും സമീപത്തെ ഫര്‍ണ്ണിച്ചര്‍ കടയില്‍ നിന്നും പിക്കപ്പ് ഉടമ പ്രശാന്തിന്റെ വീട്ടില്‍ നിന്നും മുറിച്ച തേക്ക് തടി കണ്ടെത്തിയിട്ടുണ്ട്. അനിരുദ്ധനെ കസ്റ്റഡിയിലെടുത്ത് കൂടുതല്‍ ചോദ്യം ചെയ്താലെ വിവരങ്ങള്‍ ലഭിക്കൂ .

(Visited 65 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക