|    Jul 26 Wed, 2017 6:04 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഈജിപ്ത്: 12 സൈനികര്‍ കൊല്ലപ്പെട്ടു

Published : 15th October 2016 | Posted By: SMR

കെയ്‌റോ: ഈജിപ്തിലെ വടക്കന്‍ സിനായ് പ്രവിശ്യയിലുണ്ടായ തോക്കുധാരിയുടെ ആക്രമണത്തില്‍ 12 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു. സിനായിലെ ബിര്‍ അല്‍ അബ്ദ് പട്ടണത്തിനു സമീപത്തെ സൈനിക ചെക്‌പോസ്റ്റിനു നേരെയായിരുന്നു ആക്രമണം. സിനായ്ക്കു സമീപം ഇതുവരെ നടന്നതില്‍ വച്ചേറ്റവും വലിയ ആക്രമണമായിരുന്നു ഇത്. ആക്രമണത്തിനു പിന്നില്‍ ഐഎസാണെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക