|    Apr 26 Wed, 2017 3:52 am
FLASH NEWS

ഈജിപ്ത്: സൈനിക ഓഫിസര്‍ വെടിയേറ്റ് മരിച്ചു

Published : 24th October 2016 | Posted By: SMR

കെയ്‌റോ: ഉന്നത ഈജിപ്ഷ്യന്‍ സൈനികോദ്യോഗസ്ഥനെ അജ്ഞാതസംഘം വെടിവച്ച് കൊന്നു. സിനായിയില്‍ വിന്യസിച്ച സായുധസേനയുടെ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ ആദില്‍ റഗായിയാണ് കെയ്‌റോ നഗരപ്രാന്തത്തിലുള്ള സ്വവസതിക്കു പുറത്തു വെടിയേറ്റു മരിച്ചത്. കാറിലെത്തിയ സംഘം യന്ത്രത്തോക്കുകള്‍ ഉപയോഗിച്ചു വെടിയുതിര്‍ക്കുകയായിരുന്നു. സിനായില്‍ പോരാളികളുമായുള്ള ഏറ്റുമുട്ടലില്‍ നിരവധി സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെങ്കിലും ഉന്നത ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുന്നത് വിരളമാണ്. ഉപരോധത്തില്‍ കഴിയുന്ന ഗസാ സിറ്റിയിലേക്ക് റഫാ അതിര്‍ത്തിക്ക് കീഴിലൂടെ അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിനായി നിര്‍മിച്ച തുരങ്കങ്ങള്‍ തകര്‍ക്കുന്നതില്‍ മേല്‍നോട്ടം വഹിച്ചത് റഗായി ആയിരുന്നു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day