|    Jul 25 Tue, 2017 2:41 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഈജിപ്തില്‍ ബ്രദര്‍ഹുഡ് നേതാവ് കൊല്ലപ്പെട്ടു

Published : 5th October 2016 | Posted By: SMR

കെയ്‌റോ: ഈജിപ്തില്‍ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ മുതിര്‍ന്ന നേതാവ് പോലിസ് വെടിവയ്പില്‍ കൊല്ലപ്പെട്ടതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് കമാലിനൊപ്പം (61), പ്രവര്‍ത്തകനായ യാസ്സെര്‍ ശഹാദ അലി റഗാബും കൊല്ലപ്പെട്ടിട്ടുണ്ട്.
ബസ്സാതീനിലെ താമസസ്ഥലത്ത് നിന്നും പോലിസ് ഇവരെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഏറ്റുമുട്ടലുണ്ടാവുകയായിരുന്നു. പോലിസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇരുവരും കൊല്ലപ്പെട്ടെന്നാണ് മന്ത്രാലയം പറയുന്നത്. എന്നാല്‍, അറസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുശേഷം ഇരുവരെയും പോലിസ് വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നെന്ന് ബ്രദര്‍ഹുഡ് വൃത്തങ്ങള്‍ അറിയിച്ചു.
ബ്രദര്‍ഹുഡിന്റെ സായുധശാഖയ്ക്ക് കമാല്‍ നേതൃത്വം നല്‍കുന്നുണ്ടെന്നാണ് മന്ത്രാലയം ആരോപിക്കുന്നത്. എന്നാല്‍, തങ്ങള്‍ സമാധാനരീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് ബ്രദര്‍ഹുഡ് വ്യക്തമാക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക