|    Jul 17 Tue, 2018 11:06 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഈജിപ്തില്‍ പുതിയ മമ്മികള്‍ കണ്ടെത്തി

Published : 11th September 2017 | Posted By: fsq

 

കെയ്‌റോ: ഈജിപ്തിലെ ലക്‌സറിലുള്ള ശവകുടീരത്തില്‍ പുതിയ മമ്മി കണ്ടെത്തിയതായി പുരാവസ്തു വകുപ്പ്. ഒരു സ്ത്രീയുടെയും മൂന്നു കൂട്ടികളെയും അടക്കിയ രാജകീയ കല്ലറയാണ് ഗവേഷകര്‍ കണ്ടെത്തിയത്. ബിസി 16നും 11നും ഇടയില്‍ ജീവിച്ചിരുന്ന ഈജിപ്തിലെ രാജവംശത്തില്‍ പെട്ടവരുടെ കല്ലറയാണ് ഇതെന്നാണ് വിലയിരുത്തല്‍. ശവകുടീരത്തിനുള്ളില്‍ നിന്ന്് ഈജിപ്ത് സുവര്‍ണ കാലഘട്ടത്തിലെ രാജാവായ അമേനിംഹാറ്റ് ഭാര്യയുടെ സമീപത്ത് ഇരിക്കുന്ന പ്രതിമയും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കെണ്ടത്തിയ മൂന്നു മമ്മികള്‍ക്ക് അമേനിംഹാറ്റുമായി ബന്ധമുള്ളതായി വ്യക്തമായിട്ടില്ല. അതേസമയം, മമ്മികളില്‍ നടത്തിയ പരിശോധന പ്രകാരം 50 വയസ്സില്‍ മരിച്ച സ്ത്രീയുടേതാണ് മാതാവിന്റെ മമ്മിയെന്ന് വ്യക്തമായതായും ഗവേഷകര്‍ വ്യക്തമാക്കി. 20-30 വയസ്സുകളില്‍ മരിച്ച മക്കളുടേതാണ് മറ്റ് മമ്മികളെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. മമ്മികള്‍ നല്ല രീതിയില്‍ സംരക്ഷിച്ച നിലയിലാണുള്ളതെന്നും പുരാവസ്തു വകുപ്പ് അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss