|    Jun 24 Sun, 2018 1:24 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഈജിപ്തിന്റെ ഭീകരപ്പട്ടികയില്‍ഫുട്‌ബോള്‍ താരവും

Published : 20th January 2017 | Posted By: fsq

 

കെയ്‌റോ: ഈജിപ്തിന്റെ മുന്‍ ഫുട്‌ബോള്‍ താരം മുഹമ്മദ് അബൂതരീകയെ കെയ്‌റോ ക്രിമിനല്‍ കോടതി ഭീകര പട്ടികയില്‍പ്പെടുത്തി. നിയമപരമായ ചോദ്യംചെയ്യലിനു വിധേയമാക്കാതെയാണ് കരിമ്പട്ടികയില്‍പ്പെടുത്തിയതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. നിരോധിക്കപ്പെട്ട മുസ്‌ലിം ബ്രദര്‍ഹുഡിന് സാമ്പത്തിക സഹായം നല്‍കി എന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. നടപടിയെ നിയമവിരുദ്ധമെന്ന് വിശേഷിപ്പിച്ച അബൂതരീകയുടെ അഭിഭാഷകന്‍ കോടതി ഉത്തരവിനെ നിയമപരമായി നേരിടുമെന്ന് അറിയിച്ചു. 2013ല്‍ ഈജിപ്തിലെ പട്ടാള ഭരണകൂടം ബ്രദര്‍ഹുഡിനെ കരിമ്പട്ടികയില്‍പ്പെടുത്തിയിരുന്നു. 2015ലെ ഭീകരവിരുദ്ധ നിയമപ്രകാരം ഭീകരപ്പട്ടികയില്‍ ചേര്‍ക്കപ്പെട്ട വ്യക്തിക്ക് രാജ്യം വിട്ടുപോവുന്നതിന് വിലക്കുണ്ട്. കൂടാതെ, പാസ്‌പോര്‍ട്ട് കണ്ടുകെട്ടുകയും സ്വത്ത് മരവിപ്പിക്കുകയും ചെയ്യും. അബൂതരീക 2013ലാണ് ദേശീയ ഫുട്‌ബോളില്‍നിന്ന് വിരമിച്ചത്. ആഫ്രിക്കന്‍ നേഷന്‍സ് കപ്പ്  ഈജിപ്തിന് നേടിക്കൊടുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ച താരമാണ് അദ്ദേഹം. 2006, 2008 വര്‍ഷങ്ങളില്‍ ആഫ്രിക്കന്‍ കപ്പ് നേടുന്നതില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. മുസ്‌ലിം ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ വിഭാഗമായ ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടിയിലൂടെ പ്രസിഡന്റ് സ്ഥാനത്തെത്തിയ മുഹമ്മദ് മുര്‍സിയെ അബൂതരീക പരസ്യമായി പിന്തുണച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss