|    Dec 11 Mon, 2017 6:04 am

ഇ ശ്രീധരന്‍ കരാറുകാരെ അധിക്ഷേപിച്ചതായി കേരള ഗവ. കോണ്‍ട്രാകേ്‌റ്റേഴ്‌സ് ഫെഡറേഷന്‍

Published : 14th July 2016 | Posted By: SMR

കോഴിക്കോട്: കരാറുകാരെ എ ന്‍ജിനീയര്‍മാര്‍ കല്യാണത്തിന് ക്ഷണിക്കരുതെന്ന പ്ലാനിങ് ബോര്‍ഡ് മെംബര്‍  ഇ ശ്രീധരന്‍ പറഞ്ഞത് തരംതാണ നടപടിയായതായി കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് ഫെഡറേഷന്‍. അദ്ദേഹം കരാറുകാരെ ഒന്നടങ്കം അധിക്ഷേപിക്കുകയാണ് ചെയ്തത്. അഴിമതി നടത്തുന്ന എന്‍ജിനീയര്‍മാരെ പൊതുസമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് അദ്ദേഹം പറഞ്ഞില്ല. അഴിമതി രാഷ്ട്രീയതലത്തിലും ഉദ്യോഗതലത്തിലും നടക്കുന്നതാണ്. ഇത് മറച്ച് വയ്ക്കാനാണ് അദ്ദേഹം കരാറുകാരെ ഒന്നടങ്കം കുറ്റപ്പെടുത്തിയതെന്നും ഭാരവാഹികള്‍ ആരോപിച്ചു. പൊതുമരാമത്ത് ഓഫിസ് പ്രവര്‍ത്തനം കുത്തഴിഞ്ഞ രീതിയിലാണ്. പ്രവൃത്തി പൂര്‍ത്തീകരിച്ച് കഴിഞ്ഞാല്‍ ബില്ല് എഴുതി നല്‍കുന്നതിന് കാലത്താമസം നേരിടുകയാണ്. ചെറുകിട ഇടത്തരം കരാറുകാരെ സംരക്ഷിക്കുക, കരാറുകാരുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് നാഷനലൈസ്ഡ് ബാങ്ക് മാനേജര്‍മാര്‍ നല്‍കുന്ന കേപ്പബിലിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന ഒഴിവാക്കുക, 15 ലക്ഷം രൂപവരെയുള്ള പ്രവര്‍ത്തികളെ ഇ ടെന്‍ഡറില്‍ നിന്ന് ഒഴിവാക്കുക തുടങ്ങി 14ഓളം വിഷയങ്ങളില്‍ നടപടിയെടുക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തി ല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി നാഗരത്‌നന്‍, പി മോഹന്‍ദാസ്, ടി മധു പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക