|    Nov 20 Mon, 2017 1:14 pm
Home   >  National   >  

ഇ ശ്രീധരന്‍ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാകുമെന്ന് അഭ്യൂഹം

Published : 16th June 2017 | Posted By: mi.ptk

ന്യൂഡല്‍ഹി: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരനെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി ചര്‍ച്ചകളില്‍ മലയാളികൂടിയായ ഇ ശ്രീധരന്റെ പേര് ഉയര്‍ന്നുകേള്‍ക്കുന്നുണ്ടെന്ന് വിവിധ ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, രാഷ്ട്രപതിയാകാന്‍ തനിക്ക് യോഗ്യതയില്ലെന്നും അത്തരമൊരു മോഹം ഇല്ലെന്നും ഇ ശ്രീധരന്‍ പ്രതികരിച്ചു. ഇക്കാര്യത്തില്‍ ബിജെപിയുടെ ഭാഗത്ത് നിന്ന് സ്ഥിരീകരണമൊന്നും ഇതുവരെ വന്നിട്ടില്ല.
പൊതുസമ്മതനായ ഒരാളെ സ്ഥാനാര്‍ഥിയായി കണ്ടെത്താന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവും സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ഇ ശ്രീധരന്റെ പേര്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്.
ഇ ശ്രീധരനെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ പ്രധാനമന്ത്രിക്കും താല്‍പര്യമുണ്ടെന്ന് ദേശീയമാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതിപക്ഷത്തിനുകൂടി സ്വീകാര്യനായ ഒരു വ്യക്തിയെ തിരഞ്ഞെടുക്കാനുള്ള ബിജെപിയുടെ നീക്കത്തിന്റെ ഭാഗമായാണ് ഇ ശ്രീധരനെ നിര്‍ത്താന്‍ ആലോചിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.ഇക്കാര്യം മുന്നില്‍കണ്ടാണ് കൊച്ചി മെട്രോ റെയില്‍ ഉദ്ഘാടന വേദിയില്‍ ഇരിക്കേണ്ടവരുടെ പട്ടികയില്‍ നിന്ന് ശ്രീധരനെ ഒഴിവാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉദ്ഘാടന വേദിയില്‍ നിന്ന് തന്നെ മാറ്റിയതില്‍ വിവാദത്തിന്റെ ആവശ്യമില്ലെന്നായിരുന്നു ഇക്കാര്യത്തില്‍ ഇ ശ്രീധരന്റെ പ്രതികരണം. തീരുമാനത്തില്‍ അസാധാരണമായൊന്നുമില്ലെന്നും പ്രധാനമന്ത്രിയുടെ സുരക്ഷക്കാണ് പ്രാധാന്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പിന്നീട്, ഇ ശ്രീധരനെയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെയും വേദിയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കത്തയച്ചതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇവരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക