|    Aug 21 Tue, 2018 4:08 pm
FLASH NEWS
Home   >  Kerala   >  

ഇ ശ്രീധരനെ കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ നിന്ന് കേന്ദ്രം ഒഴിവാക്കി

Published : 14th June 2017 | Posted By: mi.ptk

കൊച്ചി: കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ നിന്ന് ഡിഎംആര്‍സി മുഖ്യ ഉപദേശകന്‍ ഇ ശ്രീധരനെ ഒഴിവാക്കി. പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പട്ടികയിലാണ് ഇ ശ്രീധരനെ ഒഴിവാക്കിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെവി തോമസ് എംപി, പിടി തോമസ് എംഎല്‍എ, കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് എന്നിവരെയും ഉദ്ഘാടന വേദിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
13 പേരുകളാണ് കെഎംആര്‍എല്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് നല്‍കിയിരുന്നത്. എന്നാല്‍, പ്രധാനമന്ത്രി, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നീ നാല് പേര്‍ക്ക് മാത്രമാകും ഉദ്ഘാടന വേദിയില്‍ സ്ഥാനം.
അതേസമയം, തീരുമാനത്തില്‍ പരാതിയില്ലെന്ന് ഇ ശ്രീധരന്‍ പ്രതികരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss